സൗദിയില്‍ ഫാമിലി ടാക്‌സ് വരുന്നു; കുടുംബവുമായി താമസിക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടി

സൗദി അറേബ്യയില് കുടുംബവുമായി താമസിക്കുന്ന പ്രവാസികള്ക്ക് ഇരുട്ടടിയായി ഫാമിലി ടാക്സ് വരുന്നു. ആശ്രിത വിസയില് താമസിക്കുന്നവര്ക്ക് ഫീസ് ഏര്പ്പെടുത്താനുള്ള ഉത്തരവ് ജൂലൈ 1 മുതല് നിലവില് വരും. പ്രതിമാസം 100 റിയാല് (1700 രൂപ) ആയിരിക്കും ഒരാള്ക്ക് നല്കേണ്ടി വരിക. സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയില് ഇന്ത്യക്കാര്ക്കായിരിക്കും ഇത് കൂടുതല് പ്രശ്നങ്ങള് സൃഷ്ടിക്കുക.
 | 

സൗദിയില്‍ ഫാമിലി ടാക്‌സ് വരുന്നു; കുടുംബവുമായി താമസിക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടി

റിയാദ്: സൗദി അറേബ്യയില്‍ കുടുംബവുമായി താമസിക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയായി ഫാമിലി ടാക്‌സ് വരുന്നു. ആശ്രിത വിസയില്‍ താമസിക്കുന്നവര്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള ഉത്തരവ് ജൂലൈ 1 മുതല്‍ നിലവില്‍ വരും. പ്രതിമാസം 100 റിയാല്‍ (1700 രൂപ) ആയിരിക്കും ഒരാള്‍ക്ക് നല്‍കേണ്ടി വരിക. സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയില്‍ ഇന്ത്യക്കാര്‍ക്കായിരിക്കും ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക.

പുതിയ നിയമം നിലവില്‍ വരുന്നതോടെ കുടുംബങ്ങളെ നാട്ടിലേക്ക് അയക്കാന്‍ ഒട്ടേറെ പ്രവാസികള്‍ പദ്ധതിയിടുന്നതായാണ് വിവരം. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ നിരവധി പേര്‍ കുടുംബങ്ങളെ നാട്ടിലേക്ക് അയച്ചു കഴിഞ്ഞതായി പ്രവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഭീം റെഡ്ഡി മന്‍ഥ പറഞ്ഞു.

നിലവില്‍ 5000 റിയാല്‍ എങ്കിലും ശമ്പളമുള്ളവര്‍ക്കാണ് ഫാമിലി വിസ അനുവദിക്കാറുള്ളത്. ഭാര്യയും രണ്ട് കുട്ടികളുമായി ജീവിക്കുന്ന പ്രവാസിക്ക് 300 റിയാല്‍ മാസം കുടുംബ നികുതിയായി നല്‍കേണ്ടി വരും. ഈ നികുതി ഓരോ വര്‍ഷവും 100 റിയാല്‍ വീതം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതായത് 2020ഓടെ ഓരോ കുടുംബാംഗങ്ങള്‍ക്കും 400 റിയാല്‍ വീതം മാസം നല്‍കേണ്ടി വരും.

ഈ നികുതി മുന്‍കൂറായി നല്‍കണം. ഒരു പ്രവാസി തന്റെ പങ്കാളിയെ സൗദിയിലേക്ക് ഒരു വര്‍ഷം താമസിക്കാനായി കൊണ്ടുവരണമെങ്കില്‍ 1200 റിയാല്‍ നല്‍കണം. ഇഖാമ പുതുക്കുമ്പോള്‍ ഇത് നല്‍കണമെന്നാണ് പുതിയ ചട്ടം പറയുന്നത്. ചില കമ്പനികള്‍ ഈ തുക ജീവനക്കാര്‍ക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും വലിയ ഭൂരിപക്ഷത്തിനും ഇതി സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കേണ്ടി വരും.