വീട്ടില്‍ മാസ്‌ക് എങ്ങനെ നിര്‍മിക്കാം; ഇന്ദ്രന്‍സ് പറഞ്ഞുതരും; വീഡിയോ

വൃത്തിയുള്ള തുണി ഉപയോഗിച്ച് എങ്ങനെ മാസ്ക് തയ്ച്ചെടുക്കാമെന്ന് പരിചയപ്പെടുത്തുകയാണ് ചലച്ചിത്രതാരം ഇന്ദ്രന്സ്.
 | 
വീട്ടില്‍ മാസ്‌ക് എങ്ങനെ നിര്‍മിക്കാം; ഇന്ദ്രന്‍സ് പറഞ്ഞുതരും; വീഡിയോ

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തില്‍ വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യമുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുഖത്ത് ധരിക്കുന്ന മാസ്‌ക്. വിപണിയില്‍ മാസ്‌കിന്‍ ദൗര്‍ലഭ്യമുണ്ടെന്ന വാര്‍ത്തകള്‍ പലയിടത്തും നാം കണ്ടു. ഇതിന് പരിഹാരമായി മാസ്‌കുകള്‍ വീട്ടില്‍ തന്നെ നിര്‍മിച്ച് ഉപയോഗിക്കാമെന്ന് വിദഗ്ദ്ധര്‍ ഉള്‍പ്പെടെ നിര്‍ദേശിക്കുന്നു. വൃത്തിയുള്ള തുണി ഉപയോഗിച്ച് എങ്ങനെ മാസ്‌ക് തയ്‌ച്ചെടുക്കാമെന്ന് പരിചയപ്പെടുത്തുകയാണ് ചലച്ചിത്രതാരം ഇന്ദ്രന്‍സ്. ബ്രേക്ക് ദി ചെയിന്‍ ക്യാംപെയിന്റെ ഭാഗമായുള്ള വീഡിയോ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പേജിലാണ് പ്രത്യക്ഷപ്പെട്ടത്.

വീഡിയോ കാണാം

ഫെയ്സ് മാസ്ക് എങ്ങനെ വീട്ടിൽ നിർമ്മിക്കാമെന്ന് ചലചിത്ര താരം ഇന്ദ്രൻസ് പരിചയപ്പെടുത്തുന്നു.#Break_The_Chain

Posted by K K Shailaja Teacher on Tuesday, April 7, 2020