Wednesday , 26 June 2019
Kalyan
News Updates

കല്‍പറ്റ റോഡ്‌ഷോയ്ക്കിടെ വീണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്; സഹായവുമായി രാഹുല്‍ ഗാന്ധി; വീഡിയോ

കല്‍പറ്റ: നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ റോഡ്‌ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്. ദൃശ്യങ്ങള്‍ പകര്‍ത്താനായി മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച ട്രക്കിന്റെ ബാരിക്കേഡ് തകര്‍ന്ന് അഞ്ചോളം പേര്‍ താഴെ വീഴുകയായിരുന്നു. ഇവരില്‍ മൂന്നു പേര്‍ക്ക് പരിക്കു പറ്റി. ജനങ്ങളെ അഭിവാദനം ചെയ്തുകൊണ്ട് മറ്റൊരു വാഹനത്തില്‍ നീങ്ങുകയായിരുന്ന രാഹുലും പ്രിയങ്കയും ഇതോടെ ഇങ്ങോട്ടേക്കെത്തുകയും മാധ്യമപ്രവര്‍ത്തകരെ സഹായിക്കുകയും ചെയ്തു.

ഇന്ത്യ എഹെഡിന്റെ കേരള ലേഖകന്‍ റിറ്റസണ്‍ ഉമ്മനെ സ്‌ട്രെച്ചറില്‍ ആംബുലന്‍സില്‍ കയറ്റാന്‍ രാഹുല്‍ ഗാന്ധി മുന്‍കയ്യെടുത്തപ്പോള്‍ റിറ്റ്‌സണിന്റെ ഷൂസും എടുത്തുകൊണ്ട് പ്രിയങ്ക പിന്തുടര്‍ന്നു. ന്യൂസ് 9 റിപ്പോര്‍ട്ടര്‍ സുപ്രിയക്കും വീഴ്ചയില്‍ പരിക്കു പറ്റി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ വി.എസ്.ജോയി ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

വീഡിയോ കാണാം

രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടയിൽ പരിക്ക് പറ്റിയ മാധ്യമ പ്രവർത്തകനെ ഹോസ്പിറ്റലിലേക്ക് നീക്കാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധി…മാധ്യമ പ്രവർത്തകന്റെ ഷൂസും കൈയിൽ പിടിച്ചു അനുഗമിക്കുന്ന പ്രീയങ്ക ഗാന്ധി…

Posted by Adv VS Joy on Thursday, April 4, 2019

DONT MISS