‘താമര വെട്ടിയൊതുക്കുമെന്ന്’ പ്രഖ്യാപിച്ച കുട്ടി അനുയായിയെ കാണാന്‍ ഇന്നസെന്റ് എത്തി

പ്രായം കൊണ്ട് ശ്രീദേവ് കുട്ടിയാണെങ്കിലും ഇന്നസെന്റിനോടുള്ള ആരാധനയുടെ കാര്യത്തില് മുതിര്ന്നവരെക്കാളും മുന്നിലാണ്.
 | 
‘താമര വെട്ടിയൊതുക്കുമെന്ന്’ പ്രഖ്യാപിച്ച കുട്ടി അനുയായിയെ കാണാന്‍ ഇന്നസെന്റ് എത്തി

കൊച്ചി: ഇന്നസെന്റിനെ ഏറ്റവും വലിയ അനുയായി ആരെന്ന് ചോദിച്ചാല്‍ നിലവില്‍ സോഷ്യല്‍ മീഡിയക്ക് ഒരേയൊരു ഉത്തരമേയുള്ളു. അങ്കമാലി സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരനായ മകന്‍ ശ്രീദേവ്. പ്രായം കൊണ്ട് ശ്രീദേവ് കുട്ടിയാണെങ്കിലും ഇന്നസെന്റിനോടുള്ള ആരാധനയുടെ കാര്യത്തില്‍ മുതിര്‍ന്നവരെക്കാളും മുന്നിലാണ്.

ഇന്നസെന്റ് തോല്‍ക്കുമെന്ന് ആവര്‍ത്തിക്കുന്ന വീട്ടുകാരെ രോഷത്തോടെ നേരിടുന്ന ശ്രീദേവിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്നസെന്റ് തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ഇന്നസെന്റ് ജയിക്കുമെന്ന് തറപ്പിച്ചു പറയുന്ന ശ്രീദേവ് ചില സമയങ്ങളില്‍ തന്നെ എതിര്‍ക്കുന്നവരെ ഇടിക്കാനായി ശ്രമിക്കുന്നുണ്ട്. ഇന്നസെന്റ് ജയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് ആവര്‍ത്തിക്കുന്ന ശ്രീദേവ് താമര വെട്ടിയൊതുക്കുമെന്നും പറയുന്നുണ്ട്.

ശ്രീദേവിനെ കാണാനെത്തുമെന്ന് നേരത്തെ തന്നെ ഇന്നസെന്റ് പ്രഖ്യാപിച്ചിരുന്നു. വോട്ടെടുപ്പിന് അന്ന് തന്നെ ശ്രീദേവിന് പേരമക്കള്‍ കൊടുത്തവിട്ട സമ്മാനവുമായി ഇന്നസെന്റ് ശ്രീദേവിന് അടുത്തെത്തി. ഇന്നസെന്റ് തോല്‍ക്കുമെന്ന് പറഞ്ഞാല്‍ ഇനി ആരോടും ചൂടാവരുതെന്നും താരം ശ്രീദേവിനെ ഉപദേശിച്ചു.

വീഡിയോ കാണാം.

അങ്ങനെ ആ കൊച്ചു മിടുക്കനെ കണ്ടു. അങ്കമാലി തുറവൂരിലെ ബിജുവിന്റേയും വിജിതയുടേയും രണ്ടു മക്കളിൽ ഇളയവനാണ് ശ്രീദേവ് എന്ന കൊച്ചു തീപ്പൊരി.

Posted by Innocent on Tuesday, April 23, 2019