മാണി അനുസ്മരണ യോഗത്തില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് കോടതി വിലക്ക്; ജോസഫിനെതിരെ അപ്രതീക്ഷിത നീക്കം

പി.ജെ.ജോസഫ് കേരള കോണ്ഗ്രസിന്റെ ചെയര്മാനാകുന്നത് തടയാന് കോടതി വഴിയും നീക്കം നടത്തി മാണി വിഭാഗം.
 | 
മാണി അനുസ്മരണ യോഗത്തില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് കോടതി വിലക്ക്; ജോസഫിനെതിരെ അപ്രതീക്ഷിത നീക്കം

തിരുവനന്തപുരം: പി.ജെ.ജോസഫ് കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാനാകുന്നത് തടയാന്‍ കോടതി വഴിയും നീക്കം നടത്തി മാണി വിഭാഗം. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന അനുസ്മരണ യോഗത്തില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കരുതെന്ന് തിരുവനന്തപുരം ജില്ലാ കോടതി നിര്‍ദേശം നല്‍കി. കേരളാ കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റഅ മനോജ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ അവധിക്കാല ബെഞ്ച് ഉത്തരവിട്ടത്.

കെ.എം.മാണി അനുസ്മരണത്തിന്റെ മറവില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് നീക്കം നടക്കുന്നുണ്ടെന്നും ഇത് ബൈലോ പ്രകാരമല്ലാത്തതിനാല്‍ തടയണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ജോസ് കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ആക്കണമെന്നാവശ്യപ്പെട്ട് 9 ജില്ലാ പ്രസിഡന്റുമാര്‍ പാര്‍ട്ടി നേതൃത്വത്ത സമീപിച്ചിരുന്നു.

പാര്‍ട്ടി ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല ഇപ്പോള്‍ പി.ജെ.ജോസഫാണ് വഹിക്കുന്നത്. സംഘടനാ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ആണ് ജോസഫിന് ചുമതല നല്‍കിക്കൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പാര്‍ട്ടി ഭരണഘടന അനുസരിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും വരെ വര്‍ക്കിംഗ് ചെയര്‍മാനാണ് താത്കാലിക ചുമതല നല്‍കേണ്ടതെന്നായിരുന്നു ഇതിന് വിശദീകരണമായി ജോയ് ഏബ്രഹാം വ്യക്തമാക്കിയിരുന്നത്.