ലോക ലഹരി വിരുദ്ധ ദിനം; നാളെ കേരളത്തില്‍ മദ്യശാലകള്‍ തുറക്കില്ല

ലോക ലഹരി വിരുദ്ധ ദിനം പ്രമാണിച്ച് നാളെ ബാറുകളും ബീഹറേജ്സും അടിച്ചിടുമെന്ന് സംസ്ഥാന സര്ക്കാര്. ലോകത്താകമാനം നടക്കുന്ന ലഹരി വിരുദ്ധ സന്ദേശങ്ങള്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചാണ് മദ്യശാലകള് അടച്ചിടുന്നത്. ബിവറേജസ് ഔട്ട്ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും തുടങ്ങി എല്ലാ സ്ഥാപനങ്ങളെല്ലാം അടച്ചിടും.
 | 

ലോക ലഹരി വിരുദ്ധ ദിനം; നാളെ കേരളത്തില്‍ മദ്യശാലകള്‍ തുറക്കില്ല

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനം പ്രമാണിച്ച് നാളെ ബാറുകളും ബീഹറേജ്‌സും അടിച്ചിടുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ലോകത്താകമാനം നടക്കുന്ന ലഹരി വിരുദ്ധ സന്ദേശങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മദ്യശാലകള്‍ അടച്ചിടുന്നത്. ബിവറേജസ് ഔട്ട്ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും തുടങ്ങി എല്ലാ സ്ഥാപനങ്ങളെല്ലാം അടച്ചിടും.

ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി ദിനമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിക്കുന്നത് 1987ലാണ്. ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ലോകത്തെമ്പാടുമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലഹരി വിരുദ്ധദിനം ആചരിക്കുന്നത്. ഇത്തവണ ക്യാംപസുകള്‍ സ്‌കൂളുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഐക്യരാഷ്ട്ര സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. കൗമാരപ്രായക്കാരില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായി നേരത്തെ സംഘടന കണ്ടെത്തിയിരുന്നു.