ശ്രീലങ്കയില്‍ നിന്ന് ഐസിസ് ബോട്ടുകള്‍ പുറപ്പെട്ടുവെന്ന് മുന്നറിയിപ്പ്; കേരള തീരത്ത് കനത്ത ജാഗ്രത

ശ്രീലങ്കയില് നിന്ന് ഐസിസ് തീവ്രവാദികള് ബോട്ടുകളില് പുറപ്പെട്ടുവെന്ന് ഇന്റലിജന്സ് റിപ്പോര്ട്ട്. ഇതേത്തുടര്ന്ന് കേരള തീരത്ത് കനത്ത ജാഗ്രത
 | 
ശ്രീലങ്കയില്‍ നിന്ന് ഐസിസ് ബോട്ടുകള്‍ പുറപ്പെട്ടുവെന്ന് മുന്നറിയിപ്പ്; കേരള തീരത്ത് കനത്ത ജാഗ്രത

തിരുവനന്തപുരം: ശ്രീലങ്കയില്‍ നിന്ന് ഐസിസ് തീവ്രവാദികള്‍ ബോട്ടുകളില്‍ പുറപ്പെട്ടുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് കേരള തീരത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചു. തീരദേശ ജില്ലകളിലെ പോലീസ് മേധാവിമാര്‍ക്കും തീരദേശ പോലീസ് സ്‌റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

15 തീവ്രവാദികള്‍ ശ്രീലങ്കയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കിയാണ് പുറപ്പെട്ടിരിക്കുന്നത്. വെളുത്ത നിറത്തിലുള്ള ബോട്ടിലാണ് ഇവര്‍ പുറപ്പെട്ടിരിക്കുന്നത്. സംശയകരമായ ബോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിശോധിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മെയ് 23ന് ശ്രീലങ്ക മുന്നറിയിപ്പ് നല്‍കിയതിനു ശേഷം ജാഗ്രതയിലാണെന്ന് തീരദേശ പോലീസ് അറിയിച്ചു.

ശ്രീലങ്കന്‍ ആക്രമണത്തിനു ശേഷം ജാഗ്രത പാലിക്കുന്നുണ്ട്. മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇതേക്കുറിച്ച് സൂചന നല്‍കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.