സംവിധായകന്‍ ഐ.വി.ശശി അന്തരിച്ചു

ചലച്ചിത്ര സംവിധായകന് ഐ.വി.ശശി അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. 150ലേറെ ചിത്രങ്ങള് സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രങ്ങള് സംവിധാനം ചെയ്തു. സംസ്ഥാന, ദേശീയ പുരസ്കാരങ്ങള് നേടിയിട്ടുള്ള അദ്ദേഹത്തിന ജെ.സി.ഡാനിയേല് പുരസ്കാരുവും ലഭിച്ചിട്ടുണ്ട്.
 | 

സംവിധായകന്‍ ഐ.വി.ശശി അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര സംവിധായകന്‍ ഐ.വി.ശശി അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു. 150ലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന് 2015ലെ ജെ.സി.ഡാനിയേല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

നടി സീമയാണ് ഭാര്യ. 1975ല്‍ പുറത്തിറങ്ങിയ ഉത്സവം ആണ് ഐ.വി.ശശിയുടെ പേരില്‍ പുറത്തിറങ്ങിയ ആദ്യത്തെ സിനിമ. അതിനു മുമ്പ് 27-ാം വയസില്‍ ആദ്യ സിനിമ സംവിധാനം ചെയ്തിരുന്നെങ്കിലും ഐ.വി.ശശിയുടെ പേരിലല്ല ആ ചിത്രം പുറത്തിറങ്ങിയത്.

സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി.ശശി ആദ്യം രംഗത്തെത്തിയത്. പിന്നീട് ചില സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. മലയാളത്തിലെ ഹിറ്റ്‌മേക്കര്‍ എന്ന പേരിന് അര്‍ഹനായ സംവിധായകനാണ് അദ്ദേഹം. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി.

70കള്‍ മുതല്‍ 90കള്‍ വരെ മലയാള സിനിമയില്‍ ഐ.വി.ശശിയുടെ യുഗമായിരുന്നു. തൃഷ്ണ എന്ന ചിത്രത്തില്‍ മമ്മൂട്ടിയെ നായകനായി അവതരിപ്പിച്ച അദ്ദേഹം തന്നെയാണ് നായക വേഷത്തില്‍ മോഹന്‍ലാല്‍ ശ്രദ്ധ നേടിയ ഇനിയെങ്കിലും എന്ന ചിത്രവും സംവിധാനം ചെയ്തത്.

അഭിനന്ദനം, ഇതാ ഇവിടെവരെ, വാടകക്കൊരു ഹൃദയം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കരിമ്പിന്‍പൂവിനക്കരെ, ആവനാഴി, 1921, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ദേവാസുരം, ബല്‍റാം വേഴ്‌സസ് താരാദാസ് തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാന ചിത്രം.