ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു; മടങ്ങിവരവ് പരസ്യ ചിത്രത്തിലൂടെ

ജഗതി ശ്രീകുമാര് അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. തൃശൂരിലെ വാട്ടര് തീം പാര്ക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതി തിരിച്ചു വരവിന് ഒരുങ്ങുന്നത്. ഏഴു വര്ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹാസ്യ ചക്രവര്ത്തിയുടെ മടങ്ങി വരവ്. ചികിത്സിക്കുന്ന ഡോക്ടര്മാരുടെ നിര്ദേശ പ്രകാരമാണ് അദ്ദേഹം ക്യാമറയ്ക്കു മുന്നിലെത്തുന്നത്.
 | 
ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു; മടങ്ങിവരവ് പരസ്യ ചിത്രത്തിലൂടെ

തിരുവനന്തപുരം: ജഗതി ശ്രീകുമാര്‍ അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. തൃശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതി തിരിച്ചു വരവിന് ഒരുങ്ങുന്നത്. ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹാസ്യ ചക്രവര്‍ത്തിയുടെ മടങ്ങി വരവ്. ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് അദ്ദേഹം ക്യാമറയ്ക്കു മുന്നിലെത്തുന്നത്.

ജഗതിയുടെ ഉടമസ്ഥതയിലുള്ള ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്‍മെന്റ്സ് ആണ് പരസ്യചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷത്തോടെ സിനിമയിലും സജീവമാകാനാണ് ലക്ഷ്യം. 2012ലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതോടെയാണ് ജഗതി അഭിനയത്തില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടു നില്‍ക്കേണ്ടി വന്നത്.

തേഞ്ഞിപ്പലത്തു വെച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജഗതിയുടെ ചികിത്സ വര്‍ഷങ്ങളോളം നീണ്ടു. സംസാര ശേഷി പോലും നഷ്ടപ്പെട്ട അദ്ദേഹം സിനിമയിലേക്ക് മടങ്ങി വരുമെന്ന് തന്നെയായിരുന്നു ആരാധകരുടെ പ്രതീക്ഷ.