ജയ്‌സൺ സി കൂപ്പറും തുഷാറും ജയിൽമോചിതരായി

മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകർ ജയ്സൺ സി കൂപ്പർ, അഡ്വ. തുഷാർ നിർമൽ സാരഥി എന്നിവർ ജയിൽ മോചിതരായി. കാക്കനാട് സബ് ജയിലിൽ നിന്നും ഇന്നലെ രാത്രി 7.40 ഓടെ ഇരുവരും പുറത്തിറങ്ങി. ഇരുവർക്കും ഹൈക്കോടതി ഇന്നലെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഒന്നരമാസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്.
 | 

ജയ്‌സൺ സി കൂപ്പറും തുഷാറും ജയിൽമോചിതരായി
കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകർ ജയ്‌സൺ സി കൂപ്പർ, അഡ്വ. തുഷാർ നിർമൽ സാരഥി എന്നിവർ ജയിൽ മോചിതരായി. കാക്കനാട് സബ് ജയിലിൽ നിന്നും ഇന്നലെ രാത്രി 7.40 ഓടെ ഇരുവരും പുറത്തിറങ്ങി. ഇരുവർക്കും ഹൈക്കോടതി ഇന്നലെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഒന്നരമാസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്.

കളമശ്ശേരി ദേശീയപാത അതോറിറ്റി ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായതിന് പിന്നാലെയാണ് ജയ്‌സൺ.സി.കൂപ്പറേയും അഡ്വ. തുഷാർ നിർമൽ സാരഥിയേയും പോലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ നിയമപ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. കേരള സ്‌റ്റേറ്റ് ഇൻഷുറൻസ് ജീവനക്കാരനായ ജയ്‌സൺ കൂപ്പർ മനുഷ്യാവകാശ പ്രവർത്തകൻ കൂടിയാണ്. അഭിഭാഷകനായ തുഷാർ നിർമൽ സാരഥി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറിയാണ്. ഇവരുടെ അറസ്റ്റ് സോഷ്യൽ മീഡിയയിലടക്കം സജീവ ചർച്ചയായിരുന്നു.