ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായി; ചോദ്യം ചെയ്യല്‍ അല്‍പ്പസമയത്തിനകം ആരംഭിക്കും

കന്യാസ്ത്രീ പീഡനക്കേസിലെ പ്രതി ജലന്ധര് ബിഷപ്പ് അന്വേഷണ ഉദ്യോഗസ്ഥര്ക്ക് മുന്നില് ഹാജരായി. തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില് അല്പ്പ സമയത്തിനകം ചോദ്യം ചെയ്യല് ആരംഭിക്കും. ഐജി ഉള്പ്പെടെയുള്ള ഉന്നത പോലീസ് സംഘമായിരിക്കും ചോദ്യം ചെയ്യലിന് നേതൃത്വം നല്കുക. ജലന്ധര് രൂപതാ പി.ആര്.ഒ ഫാ. പീറ്റര് കാവുംപുറവും ബിഷപ്പിനൊപ്പം തൃപ്പൂണിത്തുറയിലെത്തിയിട്ടുണ്ട്.
 | 

ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായി; ചോദ്യം ചെയ്യല്‍ അല്‍പ്പസമയത്തിനകം ആരംഭിക്കും

കൊച്ചി: കന്യാസ്ത്രീ പീഡനക്കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലില്‍ അല്‍പ്പ സമയത്തിനകം ചോദ്യം ചെയ്യല്‍ ആരംഭിക്കും. ഐജി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സംഘമായിരിക്കും ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുക. ജലന്ധര്‍ രൂപതാ പി.ആര്‍.ഒ ഫാ. പീറ്റര്‍ കാവുംപുറവും ബിഷപ്പിനൊപ്പം തൃപ്പൂണിത്തുറയിലെത്തിയിട്ടുണ്ട്.

ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികള്‍ വിലയിരുത്തിയ ശേഷമേ അറസ്റ്റ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമുണ്ടാകൂ എന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് നടക്കുന്ന ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെങ്കില്‍ അറസ്റ്റുണ്ടാകുമെന്ന് സൂചനകളുണ്ട്. നിലവില്‍ അറസ്റ്റിന് നിയമതടസങ്ങളൊന്നുമില്ല.

നേരത്തെ ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ബിഷപ്പ് നല്‍കിയ ചില മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു ബിഷപ്പിന് പോലീസ് നോട്ടീസ് നല്‍കിയത്. അപ്രതീക്ഷിതമായി ചോദ്യം ചെയ്യല്‍ വേദി വൈക്കത്തു നിന്ന് തൃപ്പൂണിത്തറയിലേക്ക് മാറ്റിയതോടെയാണ് നടപടിക്രമങ്ങള്‍ വൈകിയത്.