ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും; ആശുപത്രി പരിസരത്ത് വെച്ച് ഫ്രാങ്കോയെ കൂകി വിളിച്ച് ജനം

കന്യാസ്ത്രീ പീഡനക്കേസ് പ്രതി മുന് ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉച്ചയോടെ കോടതിയില് ഹാജരാക്കും. പാലാ കോടതിയിലായിരിക്കും ഹാജരാക്കുക. നിലവില് കോട്ടയം പ്രസ് ക്ലബിലാണ് ഫ്രാങ്കോയെ കസ്റ്റഡിയില് വെച്ചിരിക്കുന്നത്. നേരത്തെ കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് നിന്ന് പ്രസ് ക്ലബിലേക്ക് പോകുന്ന വഴിക്ക് ജനം ഫ്രാങ്കോയ്ക്ക് നേരെ കൂകി വിളിച്ചിരുന്നു. അതേസമയം മാധ്യമങ്ങള്ക്ക് നേരെ നോക്കി ചിരിച്ചുകൊണ്ടാണ് മുന് ബിഷപ്പ് പോലീസ് വാഹനത്തില് കയറിയത്.
 | 

ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും; ആശുപത്രി പരിസരത്ത് വെച്ച് ഫ്രാങ്കോയെ കൂകി വിളിച്ച് ജനം

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസ് പ്രതി മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. പാലാ കോടതിയിലായിരിക്കും ഹാജരാക്കുക. നിലവില്‍ കോട്ടയം പ്രസ് ക്ലബിലാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. നേരത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പ്രസ് ക്ലബിലേക്ക് പോകുന്ന വഴിക്ക് ജനം ഫ്രാങ്കോയ്ക്ക് നേരെ കൂകി വിളിച്ചിരുന്നു. അതേസമയം മാധ്യമങ്ങള്‍ക്ക് നേരെ നോക്കി ചിരിച്ചുകൊണ്ടാണ് മുന്‍ ബിഷപ്പ് പോലീസ് വാഹനത്തില്‍ കയറിയത്.

ആശുപത്രി പരിസരത്തും പോലീസ് ക്ലബ് പരിസരത്തും വന്‍ സന്നാഹമാണ് പോലീസ് ഒരുക്കിയിരുന്നത്. പാല കോടതി പരിസരത്തും വലിയ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പാല കോടതിയിലേക്ക് വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നത്. ഇവര്‍ കോടതിക്കുള്ളിലേക്ക് കയറുന്നത് തടയാനായിരിക്കും പോലീസ് ശ്രമിക്കുക.

ഫ്രാങ്കോയ്ക്ക് വേണ്ടി ജാമ്യപേക്ഷ സമര്‍പ്പിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ന് ജാമ്യം ലഭിക്കില്ലെന്നാണ് സൂചന. ഇന്നലെ തന്നെ റിമാന്‍ഡ് റിപ്പോര്‍ട്ട് അന്വേഷണ സംഘം തയ്യറാക്കി കഴിഞ്ഞതായിട്ടാണ് സൂചന. ഇത് സംബന്ധിച നിയമോപദേശം നേരത്തെ തന്നെ അന്വേഷണ സംഘം തേടിയിരുന്നു.

അറസ്റ്റിന് പിന്നാലെ നെഞ്ച് വേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ട ഫ്രാങ്കോയെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതോടെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.