എന്‍ഐഎ വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്ന് മന്ത്രി കെ.ടി.ജലീല്‍

എന്ഐഎ വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്ന് മന്ത്രി കെ.ടി.ജലീല്.
 | 
എന്‍ഐഎ വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്ന് മന്ത്രി കെ.ടി.ജലീല്‍

കൊച്ചി: എന്‍ഐഎ വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്ന് മന്ത്രി കെ.ടി.ജലീല്‍. സാക്ഷിമൊഴി രേഖപ്പെടുത്താനാണ് തന്നെ വിളിപ്പിച്ചതെന്നും ജലീല്‍ പറഞ്ഞു. ദി ഫെഡറല്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തോടും 24 ന്യൂസിനോടുമാണ് മന്ത്രിയുടെ പ്രതികരണം. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി സംബന്ധിച്ച് എന്‍ഐഎയ്ക്ക് വ്യക്തത വരുത്തേണ്ടതുണ്ടായിരുന്നു. യുഎഇ കോണ്‍സുലേറ്റുമായി ഒരു മന്ത്രി എന്ന നിലയില്‍ താന്‍ നടത്തിയ ഇടപെടലുകള്‍ സംബന്ധിച്ച് എന്‍ഐഎ ചോദിച്ചതായും ജലീല്‍ പറഞ്ഞു.

എന്‍ഐഎ നിമയത്തിലെ 16, 17, 18 വകുപ്പുകള്‍ പ്രകാരമാണ് സാക്ഷിയായി തന്നെ വിളിച്ചത്. നോട്ടീസ് നല്‍കുകയായിരുന്നു. സമയം നിശ്ചയിച്ചത് തന്റെ സൗകര്യം അനുസരിച്ചാണ്. കോണ്‍സുലേറ്റ് വഴി ഖുര്‍ ആന്‍ എത്തിയത് സംബന്ധിച്ചും എന്‍ഐഎ ചോദിച്ചു. തനിക്കൊന്നും ഒളിക്കാനില്ലെന്നും ജലീല്‍ വ്യക്തമാക്കി.

ഞാന്‍ തെറ്റുകാരനാണെന്ന് ഖുറാനില്‍ തൊട്ട് പറയാന്‍ മുസ്ലീം ലീഗ് നേതാക്കളെ വെല്ലുവിളിക്കുകയാണ്. ഈ അന്വേഷണം അവസാനിക്കുന്നതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഇല്ലാതാകും. ബിജെപി, യുഡിഎഫ് നേതാക്കളെ പോലെയല്ല. മൂടിവെക്കാന്‍ ലോകം മുഴുവന്‍ ശ്രമിച്ചാലും സത്യം പുറത്തു വരുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.