ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; കെ.ടി ജലീല്‍ മടങ്ങി

എന്ഐഎ ചോദ്യം ചെയ്യലിന് ശേഷം മന്ത്രി കെ.ടി.ജലീല് മടങ്ങി.
 | 
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; കെ.ടി ജലീല്‍ മടങ്ങി

കൊച്ചി: എന്‍ഐഎ ചോദ്യം ചെയ്യലിന് ശേഷം മന്ത്രി കെ.ടി.ജലീല്‍ മടങ്ങി. 7 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മന്ത്രി പുറത്തെത്തിയത്. രാവിലെ 9 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ 3.30ഓടെ അവസാനിച്ചിരുന്നു. പ്രതിഷേധ സാധ്യതകള്‍ പരിഗണിച്ച് പോലീസ് ക്ലിയറന്‍സ് ലഭിക്കുന്നതിനായി മന്ത്രി എന്‍ഐഎ ഓഫീസില്‍ തന്നെ തുടരുകയായിരുന്നു.

മുന്‍ സിപിഎം എംഎല്‍എ എം.എ.യൂസഫിന്റെ വാഹനത്തിലായിരുന്നു ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത്. രാവിലെ 5.50ഓടെയായിരുന്നു മന്ത്രി എത്തിച്ചേര്‍ന്നത്. പിന്നീട് മൂന്ന് മണിക്കൂറോളം കാത്തിരുന്ന് 9 മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. മന്ത്രി കളമശ്ശേരി ഗസ്റ്റ് ഹൗസിലേക്കാണ് പോയതെന്നാണ് വിവരം. ഇവിടെ നിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിക്കും.

കഴിഞ്ഞ ദിവസം ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ഇനി കസ്റ്റംസും മന്ത്രിയെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തില്‍ ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ അക്രമാസക്തമായിരുന്നു.