കേരളത്തിലെ പ്രമുഖരായ നൂറ് കവികളെ മാവോയിസ്റ്റ് ഭീകരരാക്കി ജനം ടിവിയുടെ അപവാദ പ്രചരണം; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

കേരളത്തിലെ പ്രമുഖരായ 100 കവികളെ മാവോയിസ്റ്റ് ഭീകരരാക്കി ജനം ടിവി. മോഡിഫൈ ചെയ്യപ്പെടാത്തത് സംഘപരിവാര് ഫാസിസത്തിനെതിരെ 100 കവികള് 25 ചിത്രകാരര്' എന്ന കവിതാസമാഹാരത്തിനെതിരെയാണ് ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ അപവാദ പ്രചരണം. 'മോഡിഫൈ ചെയ്യപ്പെടാത്തത്' എന്ന പേരില് ഡിസി ബുക്സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തില് കേരളത്തിലെ നൂറ് എഴുത്തുകാരുടെ കവിതകളുണ്ട്. ഇവരെല്ലാം തന്നെ മാവോയിസ്റ്റ് അനുകൂല സംഘടനകളുമായി ബന്ധപ്പെട്ട് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്നവരാണെന്നാണ് ജനം ടിവി പറയുന്നത്. ഇവര് രാജ്യദ്രോഹികളാണെന്നും ജനം ടിവി വാര്ത്ത ആരോപിക്കുന്നു.
 | 

കേരളത്തിലെ പ്രമുഖരായ നൂറ് കവികളെ മാവോയിസ്റ്റ് ഭീകരരാക്കി ജനം ടിവിയുടെ അപവാദ പ്രചരണം; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

കേരളത്തിലെ പ്രമുഖരായ 100 കവികളെ മാവോയിസ്റ്റ് ഭീകരരാക്കി ജനം ടിവി. മോഡിഫൈ ചെയ്യപ്പെടാത്തത് സംഘപരിവാര്‍ ഫാസിസത്തിനെതിരെ 100 കവികള്‍ 25 ചിത്രകാരര്‍’ എന്ന കവിതാസമാഹാരത്തിനെതിരെയാണ് ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ അപവാദ പ്രചരണം. ‘മോഡിഫൈ ചെയ്യപ്പെടാത്തത്’ എന്ന പേരില്‍ ഡിസി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തില്‍ കേരളത്തിലെ നൂറ് എഴുത്തുകാരുടെ കവിതകളുണ്ട്. ഇവരെല്ലാം തന്നെ മാവോയിസ്റ്റ് അനുകൂല സംഘടനകളുമായി ബന്ധപ്പെട്ട് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്നാണ് ജനം ടിവി പറയുന്നത്. ഇവര്‍ രാജ്യദ്രോഹികളാണെന്നും ജനം ടിവി വാര്‍ത്ത ആരോപിക്കുന്നു.

സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കുരീപ്പുഴ ശ്രീകുമാര്‍, ഉമേഷ് ബാബു കെ.സി, പ്രഭാ വര്‍മ, വീരാന്‍ കുട്ടി, റഫീഖ് അഹമ്മദ് തുടങ്ങി പുതുതലമുറയില്‍പ്പെട്ടവരുടെ ഉള്‍പ്പെടെയുള്ള കവിതകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കവികളെയാണ് ജനം ടിവി മാവോയിസ്റ്റുകളും രാജ്യദ്രോഹികളുമായി ചിത്രീകരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ എഡിറ്റര്‍ നദി മാവോയിസ്റ്റ് ഭീകരനും യു.എ.പി.എ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളുമാണെന്ന് ജനം ടിവി ആരോപിക്കുന്നു. കവിതാ സമാഹാരം മതസ്പര്‍ദ്ദ വളര്‍ത്തുന്നതാണെന്നും ജനം ടിവി വാര്‍ത്തയില്‍ പറയുന്നു. സമാഹാരത്തിലെ ആദ്യ കവിതയായ അക്ബര്‍ നേര്യമംഗലത്തിന്റെ ഞാന്‍ പാകിസ്ഥാനിലേക്ക് പോകാം എന്ന കവിത വായിച്ചു കൊണ്ടായിരുന്നു ജനം ടിവിയുടെ അപവാദ പ്രചരണം.

2016ല്‍ നദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസിനോട് എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. നദിക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് പോലീസിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിക്കുകയും ചെയ്തിരുന്നു. പുസ്തകത്തിനെതിരായ ജനം ടിവി ആരോപണത്തിനും സംഘപരിവാര്‍ പ്രചരണങ്ങള്‍ക്കുമെതിരെ സോഷ്യല്‍ മീഡിയ ശക്തമായി രംഗത്തു വന്നിട്ടുണ്ട്.

പോസ്റ്റുകള്‍ കാണാം