ജനം ടിവി വാര്‍ത്ത വ്യാജം; താനോ മരുമകളോ ശബരിമലയില്‍ പോയില്ലെന്ന് സിപിഎം നേതാവ് ശശികല റഹിം

യുക്തിവാദിയായ മരുമകളും താനും ശബരിമലയിലേക്ക് പുറപ്പെട്ടുവെന്ന ജനം ടിവി വ്യാജ വാര്ത്ത നിഷേധിച്ച് സിപിഎം നേതാവ് ശശികല റഹിം. ഫെയിസ്ബുക്ക് ലൈവിലാണ് ഇവര് ജനം ടിവി നല്കിയ വാര്ത്ത വ്യാജമാണെന്ന് വ്യക്തമാക്കിയത്. രണ്ടു വര്ഷമായി അസുഖം മൂലം സ്വന്തം വീട്ടുമുറ്റത്തു പോലും ഇറങ്ങാന് കഴിയാത്ത താന് മരുമകളെ സ്വീകരിക്കാന് പമ്പയിലെത്തുമെന്നായിരുന്നു വാര്ത്ത. താനോ മരുമകള് സുമേഖ തോമസോ ശബരിമലയ്ക്കില്ലെന്നും ശശികല റഹിം പറഞ്ഞു.
 | 

ജനം ടിവി വാര്‍ത്ത വ്യാജം; താനോ മരുമകളോ ശബരിമലയില്‍ പോയില്ലെന്ന് സിപിഎം നേതാവ് ശശികല റഹിം

കൊച്ചി: യുക്തിവാദിയായ മരുമകളും താനും ശബരിമലയിലേക്ക് പുറപ്പെട്ടുവെന്ന ജനം ടിവി വ്യാജ വാര്‍ത്ത നിഷേധിച്ച് സിപിഎം നേതാവ് ശശികല റഹിം. ഫെയിസ്ബുക്ക് ലൈവിലാണ് ഇവര്‍ ജനം ടിവി നല്‍കിയ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കിയത്. രണ്ടു വര്‍ഷമായി അസുഖം മൂലം സ്വന്തം വീട്ടുമുറ്റത്തു പോലും ഇറങ്ങാന്‍ കഴിയാത്ത താന്‍ മരുമകളെ സ്വീകരിക്കാന്‍ പമ്പയിലെത്തുമെന്നായിരുന്നു വാര്‍ത്ത. താനോ മരുമകള്‍ സുമേഖ തോമസോ ശബരിമലയ്ക്കില്ലെന്നും ശശികല റഹിം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണ്. ജനം ടിവി വാര്‍ത്തയ്ക്കു ശേഷം തനിക്കും മരുമകള്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ ആക്രമണമാണ് നടക്കുന്നത്. തന്റെ മരുമകള്‍ ഇപ്പോള്‍ വീട്ടിലില്ല. വിളിച്ച് ചോദിച്ചപ്പോള്‍ അവര്‍ ഇങ്ങനെ ഒരു കാര്യം അറിഞ്ഞിട്ടില്ലെന്നാണ് പറഞ്ഞത്. അടുത്തുള്ള യുക്തിവാദ സംഘത്തിലെ ആളുകളോടും ചോദിച്ചു. അവരും ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ല. രണ്ട് വര്‍ഷത്തോളമായി നട്ടെല്ലിന് തേയ്മാനം ആയതിനാല്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തയാളാണ് താനെന്നും ശശികല പറഞ്ഞു.

അനാരോഗ്യം കാരണം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഈ വാര്‍ത്തയുടെ പേരില്‍ തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം വാര്‍ത്ത നല്‍കിയവര്‍ക്കാകും. ഇങ്ങനെ തന്റെ പേര് ദുരുപയോഗം ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. വിജിലന്‍സില്‍ നിന്നെല്ലാം ആളുകള്‍ വിളിച്ച് ചോദിക്കുകയാണ്. തന്റെ പാര്‍ട്ടിയുടെ നയമല്ല ശബരിമലയിലേക്ക് പോകാന്‍ ആളെ കൂട്ടുക എന്നത്. അങ്ങനെ ആരോടും പാര്‍ട്ടി പറഞ്ഞിട്ടില്ലെന്നും ശശികല വ്യക്തമാക്കി. സിപിഎം മുന്‍ ആലുവ ഏരിയ കമ്മിറ്റി അംഗമാണ് ശശികല.

Posted by Sasikala Rahim on Sunday, November 4, 2018