വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനും അധികാരമുണ്ട്; ഇറങ്ങിപ്പോയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജയരാജന്‍

സിപിഎം സംസ്ഥാന സമിതിയില് നിന്ന് ഇറങ്ങിപ്പോയെന്ന വാര്ത്ത നിഷേധിച്ച് പാര്ട്ടി കണ്ണൂര് ജില്ലാ സെക്രട്ടറി പി.ജയരാജന്. പാര്ട്ടിയുടെ വിമര്ശനം ഉള്ക്കൊണ്ട് പ്രവര്ത്തിക്കുമെന്നും ജയരാജന് വ്യക്തമാക്കി. സ്വയം മഹത്വവല്ക്കരിക്കുന്നു എന്ന വിമര്ശനം സംസ്ഥാന സമിതി യോഗത്തില് ഉയര്ന്നപ്പോള് ജയരാജന് ഇറങ്ങിപ്പോയെന്നായിരുന്നു വാര്ത്ത. ജയരാജനെക്കുറിച്ചുള്ള ഡോക്യുമെന്ററിയും സംഗീത ആല്ബവും പരിഗണിച്ചാണ് സംസ്ഥാന കമ്മിറ്റിയില് വിമര്ശനങ്ങള് ഉയര്ന്നത്.
 | 

വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനും അധികാരമുണ്ട്; ഇറങ്ങിപ്പോയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജയരാജന്‍

കണ്ണൂര്‍: സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഇറങ്ങിപ്പോയെന്ന വാര്‍ത്ത നിഷേധിച്ച് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. പാര്‍ട്ടിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി. സ്വയം മഹത്വവല്‍ക്കരിക്കുന്നു എന്ന വിമര്‍ശനം സംസ്ഥാന സമിതി യോഗത്തില്‍ ഉയര്‍ന്നപ്പോള്‍ ജയരാജന്‍ ഇറങ്ങിപ്പോയെന്നായിരുന്നു വാര്‍ത്ത. ജയരാജനെക്കുറിച്ചുള്ള ഡോക്യുമെന്ററിയും സംഗീത ആല്‍ബവും പരിഗണിച്ചാണ് സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനും അധികാരമുണ്ടെന്നായിരുന്നു ഇക്കാര്യത്തില്‍ ജയരാജന്റെ പ്രതികരണം. വിമര്‍ശനവും സ്വയം വിമര്‍ശനവുമുണ്ടാകണം. അല്ലാതെ പാര്‍ട്ടിയില്ല. വിമര്‍ശനങ്ങളില്‍ നിന്ന് ഉള്‍ക്കൊള്ളാനുള്ളവ ഉള്‍ക്കൊണ്ടുകൊണ്ടു വേണം മുന്നോട്ടു നീങ്ങാന്‍. ആല്‍ബം തയ്യാറാക്കിയത് തന്നോട് ചോദിച്ചിട്ടല്ല. കണ്ണൂര്‍ ജില്ലാ ഘടകത്തില്‍ നടക്കുന്നത് പാര്‍ട്ടി തീരുമാനിച്ച കാര്യങ്ങളാണ്. കണ്ണൂരിന് മാത്രമായി പ്രത്യേകതകള്‍ ഒന്നുമില്ലെന്നും ജയരാജന്‍ പറഞ്ഞു.

Posted by P Jayarajan on Sunday, November 12, 2017