വയനാടിനെ കൈവിടില്ല എന്നു പറഞ്ഞതിന്റെ ആന്തരാര്‍ത്ഥം ഇപ്പോഴാണ് പിടികിട്ടിയത്; രാഹുലിനെ ട്രോളി ജയശങ്കര്‍

രാഹുല് ഗാന്ധി വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിന്റെ ആന്തരാര്ത്ഥം ഇപ്പോഴാണ് പിടികിട്ടിയതെന്ന് അഡ്വ. ജയശങ്കര്.
 | 
വയനാടിനെ കൈവിടില്ല എന്നു പറഞ്ഞതിന്റെ ആന്തരാര്‍ത്ഥം ഇപ്പോഴാണ് പിടികിട്ടിയത്; രാഹുലിനെ ട്രോളി ജയശങ്കര്‍

രാഹുല്‍ ഗാന്ധി വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിന്റെ ആന്തരാര്‍ത്ഥം ഇപ്പോഴാണ് പിടികിട്ടിയതെന്ന് അഡ്വ. ജയശങ്കര്‍. അമേഠിയില്‍ രാഹുലിന് നേരിട്ട പരാജയത്തെ ട്രോള്‍ ചെയ്തുകൊണ്ടുള്ള ഫെയിസ്ബുക്ക് പോസ്റ്റിലാണ് ജയശങ്കറിന്റെ പരിഹാസം. ആരാണീ സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ല. രാഹുല്‍ഗാന്ധി അമേഠി നിലനിര്‍ത്തും, വയനാട്ടില്‍ ഉടനെ ഉപതെരഞ്ഞെടുപ്പുണ്ടാകും എന്നാണ് മനോരമാദി പത്രങ്ങള്‍ പ്രചരിപ്പിച്ചത്. അത് ഒഴിവായി. പാവം സിദ്ദിഖിന്റെ കാര്യം കട്ടപ്പുകയെന്നും ജയശങ്കര്‍ കുറിക്കുന്നു.

പോസ്റ്റ് വായിക്കാം

ഒരു വേനലിന് ഒരു വര്‍ഷമുണ്ട്.

വയനാട്ടില്‍ 4,31,770 വോട്ട് ഭൂരിപക്ഷത്തോടെ ജയിച്ച രാഹുല്‍ഗാന്ധി, സ്ഥിരം സീറ്റായ അമേഠിയില്‍ സ്മൃതി ഇറാനിയോട് 45,327 വോട്ടിനു തോറ്റു.

രാഹുല്‍ വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിന്റെ ആന്തരാര്‍ത്ഥം ഇപ്പോഴാണ് പിടികിട്ടിയത്.

ആരാണീ സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ല.

രാഹുല്‍ഗാന്ധി അമേഠി നിലനിര്‍ത്തും വയനാട്ടില്‍ ഉടനെ ഉപതെരഞ്ഞെടുപ്പുണ്ടാകും എന്നാണ് മനോരമാദി പത്രങ്ങള്‍ പ്രചരിപ്പിച്ചത്. അത് ഒഴിവായി. പാവം സിദ്ദിഖിന്റെ കാര്യം കട്ടപ്പുക.

വയനാട്ടുകാരുടെ സന്തോഷത്തിലും ടി സിദ്ദിഖിന്റെ സങ്കടത്തിലും പങ്കു ചേരുന്നു

ഒരു വേനലിന് ഒരു വർഷമുണ്ട്. വയനാട്ടിൽ 4,31,770 വോട്ട് ഭൂരിപക്ഷത്തോടെ ജയിച്ച രാഹുൽഗാന്ധി, സ്ഥിരം സീറ്റായ അമേഠിയിൽ …

Posted by Advocate A Jayasankar on Thursday, May 23, 2019