ജെസിബി ഉപയോഗിച്ച് കൊലപാതകം; പ്രതികളില്‍ ഒരാള്‍ കീഴടങ്ങി

സ്വന്തം ഭൂമിയില് നിന്ന് അനുവാദമില്ലാതെ മണ്ണെടുത്തത് തടഞ്ഞ യുവാവിനെ ജെസിബി ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില് ഒരാള് കീഴടങ്ങി.
 | 
ജെസിബി ഉപയോഗിച്ച് കൊലപാതകം; പ്രതികളില്‍ ഒരാള്‍ കീഴടങ്ങി

തിരുവനന്തപുരം: സ്വന്തം ഭൂമിയില്‍ നിന്ന് അനുവാദമില്ലാതെ മണ്ണെടുത്തത് തടഞ്ഞ യുവാവിനെ ജെസിബി ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കീഴടങ്ങി. ജെസിബിയുടെ ഡ്രൈവറായ വിജിന്‍ ആണ് രാവിലെ കീഴടങ്ങിയത്. സംഭവത്തിന് ശേഷം മറ്റ് അക്രമികള്‍ക്കൊപ്പം ഇയാള്‍ രക്ഷപ്പെട്ടിരുന്നു. പുലര്‍ച്ചെ 2.30ഓടെയാണ് സംഗീതിനെ സംഘം ജെസിബി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്.

ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിന് എത്തിയത്. ഇവര്‍ ഉദ്യോഗസ്ഥരല്ലെന്ന് തിരിച്ചറിഞ്ഞതോടെ സംഗീത് സ്ഥലത്തെത്തി മണ്ണെടുപ്പ് തടയാന്‍ ശ്രമിച്ചു. മണ്ണുമാന്തി യന്ത്രത്തിന്റെ മുന്നില്‍ കയറി നിന്ന സംഗീതിന്റെ തലയില്‍ അക്രമികള്‍ ജെസിബിയുടെ ബക്കറ്റ് കൊണ്ട് ഇടിക്കുകയായിരുന്നു.

നാല് പ്രതികളാണ് സംഘത്തിലുണ്ടായിരുന്നത്. ഉത്തമന്‍, സജു തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നുവെന്ന് സംഗീതിന്റെ ഭാര്യ പറഞ്ഞു. മറ്റു പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.