കാത്തിരുന്ന ജല്ലിക്കട്ട് ടീസര്‍ പുറത്ത്; ടീസര്‍ കാണാം

ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രം ജല്ലിക്കട്ടിന്റെ ടീസര് പുറത്തിറങ്ങി.
 | 
കാത്തിരുന്ന ജല്ലിക്കട്ട് ടീസര്‍ പുറത്ത്; ടീസര്‍ കാണാം

ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രം ജല്ലിക്കട്ടിന്റെ ടീസര്‍ പുറത്തിറങ്ങി. കാനഡയിലെ ടൊറന്റോ ചലച്ചിത്രോത്സവത്തില്‍ പ്രേക്ഷക, നിരൂപക പ്രശംസയേറ്റുവാങ്ങിയ ചിത്രത്തില്‍ ആന്റണി വര്‍ഗീസ് പെപ്പെ, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ടോറന്റോ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് പ്രമുഖ ഫിലിം റിവ്യൂ വെബ്‌സൈറ്റായ റോട്ടന്‍ ടൊമാറ്റോസ് തെരഞ്ഞെടുത്ത 10 ചിത്രങ്ങളില്‍ ഒന്നായിരുന്നു ജല്ലിക്കട്ട്.

എസ്.ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ അവലംബിച്ച് ഹരീഷും ആര്‍.ജയകുമാറുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍ നിര്‍വഹിച്ചിരിക്കുന്നു. പ്രശാന്ത് പിള്ളയാണ് സംഗീതം. ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തും.

വീഡിയോ കാണാം