ജെസ്‌ന തിരോധാനം; നാടുവിട്ട് പോകുന്ന വിവരം ആണ്‍ സുഹൃത്തിനെ അറിയിച്ചിരുന്നു; അന്വേഷണം വഴിത്തിരിവിലേക്ക്

ജെസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം വഴിത്തിരിവിലേക്ക്. ജെസ്ന നാടുവിട്ട് പോകുന്ന കാര്യം അവസാനമായി അറിയിച്ച ആണ് സുഹൃത്തിനെ പോലീസ് തിരിച്ചറിഞ്ഞ. ജെസ്നയുടെ അയല്ക്കാരനും സഹപാഠിയുമാണ് ഇയാള്. നേരത്തെ ഇയാളുമായി ആയിരത്തിലേറെ തവണ ഫോണില് സംസാരിച്ചതായി തെളിഞ്ഞിരുന്നു.
 | 

ജെസ്‌ന തിരോധാനം; നാടുവിട്ട് പോകുന്ന വിവരം ആണ്‍ സുഹൃത്തിനെ അറിയിച്ചിരുന്നു; അന്വേഷണം വഴിത്തിരിവിലേക്ക്

റാന്നി: ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം വഴിത്തിരിവിലേക്ക്. ജെസ്‌ന നാടുവിട്ട് പോകുന്ന കാര്യം അവസാനമായി അറിയിച്ച ആണ്‍ സുഹൃത്തിനെ പോലീസ് തിരിച്ചറിഞ്ഞ. ജെസ്‌നയുടെ അയല്‍ക്കാരനും സഹപാഠിയുമാണ് ഇയാള്‍. നേരത്തെ ഇയാളുമായി ആയിരത്തിലേറെ തവണ ഫോണില്‍ സംസാരിച്ചതായി തെളിഞ്ഞിരുന്നു.

ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുമെന്നാണ് കരുതുന്നത്. ജെസ്‌നയുടെ വീട്ടില്‍ നിന്ന് ലഭിച്ച രക്തം പുരണ്ട വസ്ത്രം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. പല സ്ഥലങ്ങളില്‍ നിന്നായി ശേഖരിച്ച തെളിവുകള്‍ കേസില്‍ വഴിത്തിരിവുണ്ടാക്കിയതായിട്ടാണ് പോലീസ് നല്‍കുന്ന സൂചനകള്‍.

‘അയാം ഗോയിങ് ടു ഡൈ’ എന്നായിരുന്നു ജെസ്‌ന അവസാനമായി സുഹൃത്തിന് അയച്ച സന്ദേശം. ചെന്നൈ, ബെംഗളൂരു പുണെ, ഗോവ എന്നിവിടങ്ങളില്‍ എല്ലാം ജെസ്‌നയ്ക്കായി തെരച്ചില്‍ നടത്തിയതായി എസ്.പി അറിയിച്ചു. ആണ്‍സുഹൃത്തിനെ നിരവധി തവണ ചോദ്യം ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇയാള്‍ ചോദ്യം ചെയ്യലിനോടു നിസ്സഹകരിക്കുകയാണ്. ഈ സാഹചര്യം തുടര്‍ന്നാല്‍ നുണപരിശോധനയ്ക്കു വിധേയനാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തും. പക്ഷേ അതിന് അയാളുടെ സമ്മതം ആവശ്യമുണ്ടെന്നും എസ്പി അറിയിച്ചു.