ജെസ്‌നയുടെ തിരോധാനം; പിതാവിന്റെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ പരിശോധന നടത്തും

ജെസ്നയുടെ തിരോധാനത്തില് അന്വേഷണം പിതാവിലേക്കും. പിതാവ് ജെയിംസിന്റെ മുണ്ടക്കയത്ത് നിര്മാണത്തിലുള്ള കെട്ടിടത്തില് പോലീസ് പരിശോധന നടത്തും. കുഴിച്ച് പരിശോധിക്കുന്നതിനു പകരം ഡിറ്റക്ടര് ഉപയോഗിച്ച് പരിശോധന നടത്താനാണ് തീരുമാനം. കെട്ടിടത്തില് അന്വേഷണം നടത്തണമെന്ന് ആക്ഷന് കൗണ്സില് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
 | 

ജെസ്‌നയുടെ തിരോധാനം; പിതാവിന്റെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ പരിശോധന നടത്തും

പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനത്തില്‍ അന്വേഷണം പിതാവിലേക്കും. പിതാവ് ജെയിംസിന്റെ മുണ്ടക്കയത്ത് നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ പോലീസ് പരിശോധന നടത്തും. കുഴിച്ച് പരിശോധിക്കുന്നതിനു പകരം ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്താനാണ് തീരുമാനം. കെട്ടിടത്തില്‍ അന്വേഷണം നടത്തണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

മുക്കൂട്ടുതറയിലെ ജെസ്‌നയുടെ വീട്ടിലും നേരത്തേ പരിശോധന നടത്തിയിരുന്നു. വീട്ടില്‍നിന്ന് രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ഇതിന്മേലും അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ നിര്‍ണായക വിവരം ലഭിച്ചതായി പത്തനംതിട്ട എസ്പി ടി. നാരായണന്‍ ബുധനാഴ്ച അറിയിച്ചിരുന്നു.

അടുത്ത ബന്ധുക്കള്‍ക്കു ജെസ്‌നയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന ആരോപണം പോലീസ് കാര്യമായി അന്വേഷിച്ചില്ലെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നത്. ജെസ്‌നയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും കഴിഞ്ഞ ദിവസം കണ്ടിരുന്നു.