സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ജെസ്‌നയുടേത് തന്നെ; ദുരൂഹത തുടരുന്നു

മുണ്ടക്കയം ബസ് സ്റ്റാന്ഡിനു സമീപത്തെ കടയിലെ സിസിടിവിയില് നിന്ന് ലഭിച്ച ദൃശ്യങ്ങള് കാണാതായ ജെസ്നയുടേത് തന്നെയെന്ന് സ്ഥിരീകരണം. അന്വേഷണം വഴിമുട്ടി നില്ക്കുന്ന സമയത്താണ് പുതിയ വിവരങ്ങള് ലഭ്യമായിരിക്കുന്നത്. നേരത്തെ മുണ്ടക്കയം സ്വദേശിനി അലീഷയാണ് ദൃശ്യങ്ങളിലെന്ന വാര്ത്തകള് പുറത്തുവന്നിരുന്നു. എന്നാല് അലീഷ ഇക്കാര്യം നിഷേധിച്ചതിനെ തുടര്ന്നാണ് പോലീസ് ജെസ്ന തന്നെയാണ് ദൃശ്യങ്ങളിലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
 | 

സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ജെസ്‌നയുടേത് തന്നെ; ദുരൂഹത തുടരുന്നു

കോട്ടയം: മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപത്തെ കടയിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ കാണാതായ ജെസ്‌നയുടേത് തന്നെയെന്ന് സ്ഥിരീകരണം. അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന സമയത്താണ് പുതിയ വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത്. നേരത്തെ മുണ്ടക്കയം സ്വദേശിനി അലീഷയാണ് ദൃശ്യങ്ങളിലെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അലീഷ ഇക്കാര്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പോലീസ് ജെസ്‌ന തന്നെയാണ് ദൃശ്യങ്ങളിലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

വീട്ടില്‍ നിന്ന് പുറപ്പെട്ട അതേ വസ്ത്രത്തിലല്ല ജെസ്‌ന ബസ് സ്റ്റാന്‍ഡിലെത്തിയിരിക്കുന്നത്. മാത്രമല്ല രണ്ട് ബാഗുകളും കൈയ്യിലുണ്ട്. ജെസ്‌നയെ ബംഗളൂരുവില്‍ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സുഹൃത്തുക്കള്‍ ദൃശ്യങ്ങളിലുള്ളത് ജെസ്‌നയാണെന്ന് ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും ബന്ധുക്കള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ജെസ്‌നയെ കാണാതായ അന്ന് രാവിലെ 11.44ന് മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്. ജെസ്‌നയാണ് ദൃശ്യങ്ങളിലുള്ളതെങ്കില്‍ വസ്ത്രം മാറിയതിനെക്കുറിച്ചും കയ്യിലുള്ള ബാഗിനെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തേണ്ടി വരും. നിലവില്‍ അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന ഏക തെളിവാണ് ഈ സിസിടിവി ദൃശ്യങ്ങള്‍.