ഗെയിംസ് പ്രസ്താവന: ചീഫ് സെക്രട്ടറി ഖേദം പ്രകടിപ്പിച്ചു

ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിനെക്കുറിച്ച് പരാമർശം നടത്തിയ ചീഫ് സെക്രട്ടറി ജിജി തോംസൺ ഖേദം പ്രകടിപ്പിച്ചു. സദുദ്ദേശത്തോടെയാണ് പ്രവർത്തിച്ചത്. വിവാദമുണ്ടാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 | 
ഗെയിംസ് പ്രസ്താവന: ചീഫ് സെക്രട്ടറി ഖേദം പ്രകടിപ്പിച്ചു

 

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിനെക്കുറിച്ച് പരാമർശം നടത്തിയ ചീഫ് സെക്രട്ടറി ജിജി തോംസൺ ഖേദം പ്രകടിപ്പിച്ചു. സദുദ്ദേശത്തോടെയാണ് പ്രവർത്തിച്ചത്. വിവാദമുണ്ടാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് സെക്രട്ടറിയെ തള്ളി മുഖ്യമന്ത്രിയും പ്രതികരിച്ചതോടെയാണ് ജിജി തോംസന്റെ ഖേദപ്രകടനം. ജിജി തോംസണിനെതിരെ മന്ത്രിസഭായോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ചീഫ് സെക്രട്ടറിയെ പരസ്യമായി ശാസിക്കണമെന്ന് തിരുവഞ്ചൂർ യോഗത്തിൽ ആവശ്യപ്പെട്ടു. പരാമർശങ്ങൾ അനുചിതമാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

പ്രസ്താവന ശരിയായില്ലെന്നായിരുന്നു യോഗത്തിന്റെ പൊതു നിലപാട്. ചീഫ് സെക്രട്ടറി നിഷേധ കുറിപ്പ് ഇറക്കണമെന്നും ആവശ്യമുയർന്നു. മാധ്യമങ്ങളെ കാണും മുൻപ് ജിജി തോംസൺ മുഖ്യമന്ത്രിയുടെ അനുവാദം വാങ്ങണമെന്നും തിരുവഞ്ചൂർ നിർദേശിച്ചിരുന്നു.

ജിജി തോംസൺ നടത്തിയ വിമർശനത്തിൽ തിരുവഞ്ചൂർ കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അക്കാര്യം മുഖ്യമന്ത്രിയെ അദ്ദേഹം അറിയിക്കുകയും ചെയ്തു. എന്നാൽ ഗെയിംസുമായി ബന്ധപ്പെട്ട പോരായ്മകൾ ചൂണ്ടി കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിശദീകരണം.