ജിമിക്കി കമ്മല്‍ ഇഷ്ടമായെന്ന് ജിമ്മി കിമ്മല്‍; ടീറ്റ് കാണാം

വെളിപാടിന്റെ പുസ്തകം എന്ന മോഹന്ലാല്, ലാല്ജോസ് ചിത്രത്തിലെ ഹിറ്റ് ഗാനമായ ജിമിക്കി കമ്മല് ഇഷ്ടമായെന്ന് സാക്ഷാല് ജിമ്മി കിമ്മല്. അമേരിക്കയിലെ പ്രശസ്ത ടെലിവിഷന് ഷോ ആയ ജിമ്മി കിമ്മല് ഷോയുടെ അവതാരകനും കൊമേഡിയനുമായ ജിമ്മി കിമ്മലിന്റെ പേരിനോട് സാമ്യമുള്ളതിനാല് വരുണ് എസ്.കുമാര് എന്ന ട്വിറ്റര് ഉപയോക്താവ് ഈ പാട്ട് കേട്ടിരുന്നോ എന്ന് ജിമ്മി കിമ്മലിനോട് ട്വിറ്ററില് ചോദിച്ചു. ഇന്ത്യന് സ്കൂള് ഓഫ് കൊമേഴ്സ് വിദ്യാര്ത്ഥിനികള് ഈ ഗാനത്തിന് ചുവടുവെക്കുന്ന വൈറലായ വീഡിയോയും ട്വീറ്റില് നല്കിയിരുന്നു.
 | 

ജിമിക്കി കമ്മല്‍ ഇഷ്ടമായെന്ന് ജിമ്മി കിമ്മല്‍; ടീറ്റ് കാണാം

വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍, ലാല്‍ജോസ് ചിത്രത്തിലെ ഹിറ്റ് ഗാനമായ ജിമിക്കി കമ്മല്‍ ഇഷ്ടമായെന്ന് സാക്ഷാല്‍ ജിമ്മി കിമ്മല്‍. അമേരിക്കയിലെ പ്രശസ്ത ടെലിവിഷന്‍ ഷോ ആയ ജിമ്മി കിമ്മല്‍ ഷോയുടെ അവതാരകനും കൊമേഡിയനുമായ ജിമ്മി കിമ്മലിന്റെ പേരിനോട് സാമ്യമുള്ളതിനാല്‍ വരുണ്‍ എസ്.കുമാര്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് ഈ പാട്ട് കേട്ടിരുന്നോ എന്ന് ജിമ്മി കിമ്മലിനോട് ട്വിറ്ററില്‍ ചോദിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സ് വിദ്യാര്‍ത്ഥിനികള്‍ ഈ ഗാനത്തിന് ചുവടുവെക്കുന്ന വൈറലായ വീഡിയോയും ട്വീറ്റില്‍ നല്‍കിയിരുന്നു.

ഇതുവരെ കേട്ടിരുന്നില്ല, എനിക്ക് ഇത് ഇഷ്ടമായി എന്ന് ജിമ്മി കിമ്മല്‍ മറുപടി ട്വീറ്റും നല്‍കി. കിമ്മല്‍ മറുപടി പറഞ്ഞതോടെ നിരവധി പേര്‍ ഇതിനോട് പ്രതികരിച്ച് ട്വിറ്ററില്‍ എത്തിയിട്ടുണ്ട്. ജിമ്മി കിമ്മല്‍ ഷോയില്‍ ഈ ഡാന്‍സ് സംപ്രേഷണം ചെയ്യണമെന്നാണ് ഒരാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്തായാലും ഷാന്‍ റഹ്മാന്‍ ഈണമിട്ട് വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം ജിമ്മി കിമ്മല്‍ റീട്വീറ്റ് ചെയ്തതോടെ കൂടുതല്‍ ശ്രദ്ധ നേടുമെന്ന കാര്യവും ഉറപ്പായി.

മലയാളികളാണ് ട്വീറ്റിന് പ്രതികരണവുമായി ഏറ്റവും കൂടുതല്‍ എത്തിയിരിക്കുന്നതെങ്കിലും ഇന്ത്യന്‍ ഗാനത്തോടുള്ള ജിമ്മി കിമ്മലിന്റെ പ്രതികരണത്തെ പരിഹസിക്കുന്ന പോസ്റ്ററുകളും ട്വീറ്റിന് മറുപടിയായി ലഭിച്ചിട്ടുണ്ട്.