ജിത്തുവിന്റെ മൃതദേഹം കൊലപ്പെടുത്തിയതിനു ശേഷം കത്തിച്ചു; ശരീരഭാഗങ്ങള്‍ അടര്‍ന്ന് മാറിയത് ഇങ്ങനെ

കൊല്ലത്ത് വീടിനു സമീപം കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയ പതിനാലുകാരന്റെ മൃതദേഹം കൊലപ്പെടുത്തിയതിനു ശേഷം കത്തിച്ചതായി കണ്ടെത്തി. ശരീരഭാഗങ്ങള് അടര്ന്ന് മാറിയത് വെട്ടിമുറിച്ചതിനാലല്ലെന്ന് പോസ്റ്റ്മോര്ട്ടത്തിലാണ് കണ്ടെത്തിയത്. അസ്ഥികള് ഉള്പ്പെടെ ശരീരഭാഗങ്ങള് നന്നായി കത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തിയത്.
 | 

ജിത്തുവിന്റെ മൃതദേഹം കൊലപ്പെടുത്തിയതിനു ശേഷം കത്തിച്ചു; ശരീരഭാഗങ്ങള്‍ അടര്‍ന്ന് മാറിയത് ഇങ്ങനെ

കൊല്ലം: കൊല്ലത്ത് വീടിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പതിനാലുകാരന്റെ മൃതദേഹം കൊലപ്പെടുത്തിയതിനു ശേഷം കത്തിച്ചതായി കണ്ടെത്തി. ശരീരഭാഗങ്ങള്‍ അടര്‍ന്ന് മാറിയത് വെട്ടിമുറിച്ചതിനാലല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കണ്ടെത്തിയത്. അസ്ഥികള്‍ ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ നന്നായി കത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തിയത്.

ശരീരത്തില്‍ കൈകാലുകള്‍ക്ക് വെട്ടേറ്റ നിലയിലും കാല്‍പാദം വേര്‍പെട്ട നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിന് താഴെ വെട്ടി നുറുക്കിയിരുന്നു. വെട്ടി നുറുക്കിയ ശേഷം കത്തിച്ചിരിക്കാമെന്നായിരുന്നു പോലീസ് നിഗമനമെങ്കിലും കുറ്റസമ്മതം നടത്തിയ മാതാവ് ജയമോള്‍ മൃതദേഹം വെട്ടിനുറുക്കിയില്ലെന്നായിരുന്നു പറഞ്ഞത്.

രണ്ടു ദിവസം മുമ്പ് വീട്ടില്‍നിന്നു കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബിന്റെ മൃതദേഹം വീടിനു സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. രാത്രിയില്‍ സ്‌കെയില്‍ വാങ്ങാന്‍ പോയ മകന്‍ തിരികെ വന്നില്ലെന്ന് കാട്ടി ജയമോള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചോദ്യംചെയ്യലിലാണ് ഇവര്‍ കൊല നടത്തിയതായി സമ്മതിച്ചത്.