പാലായില്‍ വോട്ടുകച്ചവടമെന്ന് ജോസ് കെ. മാണി

പാലായില് വോട്ടുകച്ചവടം നടന്നുവെന്ന് ജോസ് കെ.മാണി.
 | 
പാലായില്‍ വോട്ടുകച്ചവടമെന്ന് ജോസ് കെ. മാണി

പാലായില്‍ വോട്ടുകച്ചവടം നടന്നുവെന്ന് ജോസ് കെ.മാണി. ബിജെപി വോട്ടുകളാണ് യുഡിഎഫ് വിജയത്തിന് കാരണമെന്ന ആരോപണമാണ് ജോസ് കെ.മാണി തന്റെ ആദ്യ പ്രതികരണത്തില്‍ ഉന്നയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പനാണ് പാലായില്‍ വിജയിച്ചത്.

കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായ ജോസ് കെ.മാണിക്കെതിരെ 13000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മാണി സി.കാപ്പന്‍ വിജയിച്ചത്. കെ.എം.മാണിയുടെ മരണത്തിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച മാണി സി.കാപ്പന്‍ കേരള കോണ്‍ഗ്രസിന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് പിന്നാലെ മുന്നണി വിടുകയായിരുന്നു.