കുട്ടികള്‍ പീഡനത്തിന് ഇരയായത് മറച്ചുവെച്ചു; ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍

ജനസേവാ ശിശുഭവന് ചെയര്മാന് ജോസ് മാവേലി അറസ്റ്റില്. ക്രൈം ബ്രാഞ്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജനസേവാ ശിശുഭവനില് കുട്ടികള് പീഡനത്തിന് ഇരയായ വിവരം ചെയര്മാന് എന്ന നിലയില് അധികാരികളെ അറിയിച്ചില്ലെന്നാണ് കേസ്. പോക്സോ വകുപ്പുകള് അനുസരിച്ചാണ് അറസ്റ്റ്.
 | 

കുട്ടികള്‍ പീഡനത്തിന് ഇരയായത് മറച്ചുവെച്ചു; ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍

കൊച്ചി: ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍. ക്രൈം ബ്രാഞ്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജനസേവാ ശിശുഭവനില്‍ കുട്ടികള്‍ പീഡനത്തിന് ഇരയായ വിവരം ചെയര്‍മാന്‍ എന്ന നിലയില്‍ അധികാരികളെ അറിയിച്ചില്ലെന്നാണ് കേസ്. പോക്‌സോ വകുപ്പുകള്‍ അനുസരിച്ചാണ് അറസ്റ്റ്.

ജനസേവാ ശിശുഭവന്‍ ജീവനക്കാര്‍ അന്തേവാസികളായ കുട്ടികളെ പീഡിപ്പിക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് ചെയര്‍മാനോട് തുറന്നു പറയാന്‍ അവസരം ലഭിക്കാറില്ലെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. പീഡന വിവരം ജോസ് മാവേലിയോടോ മറ്റ് അധികൃതരെയോ അറിയിച്ചാല്‍ അതിന്റെ പേരിലും കുട്ടികള്‍ മര്‍ദ്ദനമേറ്റിരുന്നു.

ുട്ടികളെ പീഡിപ്പിച്ചതിന് ശിശുഭവനിലെ മുന്‍ അന്തേവാസിയും പീഡന വിവരങ്ങള്‍ മറച്ചുവെച്ചതിന് കമ്പ്യൂട്ടര്‍ അധ്യാപകന്‍ റോബിനും അറസ്റ്റിലായിരുന്നു. കുട്ടികള്‍ മാനസികവും ശാരീരികവുമായി പീഡനങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. ജീവന്‍ അപായപ്പെടുത്താനുള്ള ശ്രമം പോലും നടന്നിരുന്നുവെന്ന് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.