വിമതനെ ഇറക്കിയതിന് ശേഷം അടുത്ത പ്രഹരം; ജോസ് ടോമിന് രണ്ടില നല്‍കരുതെന്ന് ജോസഫിന്റെ കത്ത്

പത്രിക സമര്പ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് തൊട്ടു മുന്പായി വിമതനെ അവതരിപ്പിച്ചതിന് പിന്നാലെ ജോസ് കെ. മാണി വിഭാഗത്തിന് പുതിയ പ്രഹരവുമായി ജോസഫ് വിഭാഗം.
 | 
വിമതനെ ഇറക്കിയതിന് ശേഷം അടുത്ത പ്രഹരം; ജോസ് ടോമിന് രണ്ടില നല്‍കരുതെന്ന് ജോസഫിന്റെ കത്ത്

പാലാ: പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് തൊട്ടു മുന്‍പായി വിമതനെ അവതരിപ്പിച്ചതിന് പിന്നാലെ ജോസ് കെ. മാണി വിഭാഗത്തിന് പുതിയ പ്രഹരവുമായി ജോസഫ് വിഭാഗം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കരുതെന്ന് കാട്ടി പി.ജെ.ജോസഫ് കത്ത് നല്‍കി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്കാണ് കത്ത് നല്‍കിയിരിക്കുന്നത്. രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ജോസ് കെ. മാണി വിഭാഗം നേതാവ് സ്റ്റീഫന്‍ ജോര്‍ജ് കത്ത് നല്‍കിയതിന് പിന്നാലെയാണ് ജോസഫ് വിഭാഗത്തിന്റെ പുതിയ നീക്കം.

ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായ ജോസഫ് കണ്ടത്തില്‍ ഓട്ടോറിക്ഷ, ടെലിവിഷന്‍, തെങ്ങ് എന്നീ ചിഹ്നങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് ജോസ് ടോം പുലിക്കുന്നേലെന്നും പി.ജെ.ജോസഫ് വര്‍ക്കിംഗ് ചെയര്‍മാന്‍ മാത്രമാണ് പി.ജെ.ജോസഫെന്നും സ്റ്റീഫന്‍ ജോര്‍ജ് നല്‍കിയിരിക്കുന്ന കത്തില്‍ പറയുന്നു.

ചിഹ്നം അനുവദിക്കാനുള്ള അധികാരം വരണാധികാരിക്കാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും ഇക്കാര്യം നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു.