സീതാറാം യെച്ചൂരിയോടും പ്രകാശ് കാരാട്ടിനോടും ഇതേ ഗ്രാമ്യ ഭാഷയിലാണോ മണി സംസാരിക്കുന്നത്? ചോദ്യവുമായി ജോയ് മാത്യു

എം.എം. മണിയുടേത് നാടന് ശൈലിയിലുള്ള പദപ്രയോഗം മാത്രമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കെതിരേ ചോദ്യങ്ങളുമായി ജോയ് മാത്യവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കവല പ്രസംഗങ്ങളിലും മറ്റും കൈയ്യടി നേടാന് രാഷ്ട്രീയ നേതാവെന്ന നിലയില് മണിക്ക് മണിയുടെ ഭാഷ ഉപയോഗിക്കാമെന്നും എന്നാല് നികുതിദായകരുടെ ചിലവില് ജീവിക്കുമ്പോള് അതിന് മണി കെട്ടേണ്ടി വരുമെന്നും ജോയ് മാത്യു തന്റെ ഫെയ്സ്ബുക്കില് കുറിച്ചു.
 | 

 

സീതാറാം യെച്ചൂരിയോടും പ്രകാശ് കാരാട്ടിനോടും ഇതേ ഗ്രാമ്യ ഭാഷയിലാണോ മണി സംസാരിക്കുന്നത്? ചോദ്യവുമായി ജോയ് മാത്യു

എം.എം. മണിയുടേത് നാടന്‍ ശൈലിയിലുള്ള പദപ്രയോഗം മാത്രമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കെതിരേ ചോദ്യങ്ങളുമായി ജോയ് മാത്യവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കവല പ്രസംഗങ്ങളിലും മറ്റും കൈയ്യടി നേടാന്‍ രാഷ്ട്രീയ നേതാവെന്ന നിലയില്‍ മണിക്ക് മണിയുടെ ഭാഷ ഉപയോഗിക്കാമെന്നും എന്നാല്‍ നികുതിദായകരുടെ ചിലവില്‍ ജീവിക്കുമ്പോള്‍ അതിന് മണി കെട്ടേണ്ടി വരുമെന്നും ജോയ് മാത്യു തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മണി ഉപയോഗിക്കുന്നത് ഗ്രാമ്യ ഭാഷയാണെങ്കില്‍ ഇതേ ഭാഷയിലാണോ സീതാറാം യെച്ചൂരിയോടും പ്രകാശ് കാരാട്ടിനോടും മണി സംസാരിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. നായനാരും നാടന്‍ ശൈലിയില്‍ സംസാരിച്ചിരുന്ന നേതാവായിരുന്നു. എന്നാല്‍ എതിരാളികള്‍പോലും അദ്ദേഹത്തിന്റെ വാക്കുകള്‍ ആസ്വദിക്കുകയാണ് ചെയ്തിട്ടുള്ളത്. കാരണം ആ വാക്കുകളില്‍ നാട്ടിന്‍പുറത്തുകാരന്റെ കരുതലും സ്‌നേഹവുമാണ് ഉണ്ടായിരുന്നത്. അല്ലാതെ വമ്പത്തരമോ ഗുണ്ടായിസമോ അല്ലെന്നും ജോയ് മാത്യു തന്റെ പോസ്റ്റില്‍ പറയുന്നു.

ഗ്രാമ്യ ഭാഷ സ്‌നേഹത്തിന്റേതാണ് വിജയേട്ടാ. അതു മറക്കരുത്- മണിയുടെ ഭാഷ ഗ്രാമ്യ ഭാഷയാണെന്ന് പറയുമ്പോള്‍ നല്ല വൃത്തിയും വെടിപ്പുമുള്ള ഭാഷ ഉപയോഗിക്കുന്ന ഗ്രാമീണരെ മുഴുവന്‍ ആക്ഷേപിക്കലാവും. ഗ്രമീണര്‍ മുഴുവന്‍ മണികളല്ല എന്നും ഓര്‍ക്കുക. വിദ്യാഭ്യാസമല്ല മറിച്ച് സംസ്‌കാരമായിരിക്കണം ഭാഷാപ്രയോഗത്തിന്റെ അളവ്കോലെന്നും ജോയ്മാത്യു പറയുന്നു.

പോസ്റ്റ് കാണാം