കമ്യൂണിസത്തിന്റെ ഉദാത്ത മാതൃകകള്‍! ബാലകൃഷ്ണപിള്ളക്ക് വിഎസിനൊപ്പം പദവി നല്‍കിയതിനെ പരിഹസിച്ച് ജോയ് മാത്യു; പോസ്റ്റ് കാണാം

ആര്.ബാലകൃഷ്ണപിള്ളയ്ക്ക് ക്യാബിനറ്റ് റാങ്ക് നല്കി വി.എസ്.അച്യുതാനന്ദനൊപ്പം പ്രതിഷ്ഠിച്ചതിനെ പരിഹസിച്ച് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കമ്യൂണിസത്തിന്റെ ഉദാത്ത മാതൃകകള് എന്ന തലക്കെട്ടിലാണ് പോസ്റ്റ്. മനുഷ്യര് പരസ്പരം സ്നേഹിക്കുകയും അപരന്റെ വാക്കുകള് സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലമാണ് കമ്യൂണിസം എന്ന് ചുരുങ്ങിയ പക്ഷം ഇപ്പോള് കേരളത്തിലെങ്കിലും ബോധ്യമായി.
 | 

കമ്യൂണിസത്തിന്റെ ഉദാത്ത മാതൃകകള്‍! ബാലകൃഷ്ണപിള്ളക്ക് വിഎസിനൊപ്പം പദവി നല്‍കിയതിനെ പരിഹസിച്ച് ജോയ് മാത്യു; പോസ്റ്റ് കാണാം

ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ക്യാബിനറ്റ് റാങ്ക് നല്‍കി വി.എസ്.അച്യുതാനന്ദനൊപ്പം പ്രതിഷ്ഠിച്ചതിനെ പരിഹസിച്ച് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കമ്യൂണിസത്തിന്റെ ഉദാത്ത മാതൃകകള്‍ എന്ന തലക്കെട്ടിലാണ് പോസ്റ്റ്. മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കുകയും അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലമാണ് കമ്യൂണിസം എന്ന് ചുരുങ്ങിയ പക്ഷം ഇപ്പോള്‍ കേരളത്തിലെങ്കിലും ബോധ്യമായി.

അഴിമതി വിഷയമാക്കി പരസ്പരം പോരടിച്ചു കഴിഞ്ഞിരുന്ന രാഷ്ട്രീയ വൈരികളായ വി.എസ്. അച്യുതാനന്ദനും ആര്‍.ബാലകൃഷ്ണപിള്ളക്കും പതിനാല് പേരോളം വരുന്ന പേഴ്‌സണല്‍ സ്റ്റാഫും സ്റ്റേറ്റ് കാറുമാള്‍പ്പെടെ തുല്യപദവി നല്‍കിയതിലൂടെ പരസ്പര സ്‌നേഹത്തിന്റെ മാതൃക ലോകത്തിനുമുന്നില്‍ കാഴചവെച്ച് കമ്മ്യൂണിസ്റ്റ് വിരുദ്ധരെ മലര്‍ത്തിയടിച്ച കേരളത്തിലെ കമ്മ്മ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അഭിവാദ്യങ്ങള്‍ എന്നാണ് പോസ്റ്റില്‍ ജോയ് മാത്യു കുറിച്ചത്. ഇനി ആരാണ് ആദ്യം കച്ചേരി തുടങ്ങുക എന്ന് മാത്രമെ സദസ്യര്‍ക്ക് അറിയേണ്ടതുള്ളൂ എന്ന പരിഹാസവും ഒടുവില്‍ ചേര്‍ത്തിരിക്കുന്നു.

പോസ്റ്റ് കാണാം

കമ്യൂണിസത്തിന്റെ ഉദാത്ത മാതൃകകള്‍! ബാലകൃഷ്ണപിള്ളക്ക് വിഎസിനൊപ്പം പദവി നല്‍കിയതിനെ പരിഹസിച്ച് ജോയ് മാത്യു; പോസ്റ്റ് കാണാം