ജെ.എസ്.എസ് സി.പി.എമ്മിൽ ലയിക്കില്ല

സി.പി.എമ്മിൽ ലയിക്കാനുള്ള തീരുമാനത്തിൽനിന്ന് കെ.ആർ ഗൗരിയമ്മയുടെ ജെ.എസ്.എസ് പിന്മാറി. ആലപ്പുഴയിൽ ചേർന്ന പാർട്ടി സെന്റർ യോഗത്തിലാണ് തീരുമാനം. ഇടതുമുന്നണിക്കൊപ്പം ജെ.എസ്.എസ്സായി തുടരും. ഈ മാസം 19ന് സി.പി.എമ്മിൽ ലയിക്കാനാണ് ജെ.എസ്.എസ് നേരത്തെ തീരുമാനിച്ചിരുന്നത്.
 | 
ജെ.എസ്.എസ് സി.പി.എമ്മിൽ ലയിക്കില്ല

 

ആലപ്പുഴ: സി.പി.എമ്മിൽ ലയിക്കാനുള്ള തീരുമാനത്തിൽനിന്ന് കെ.ആർ ഗൗരിയമ്മയുടെ ജെ.എസ്.എസ് പിന്മാറി. ആലപ്പുഴയിൽ ചേർന്ന പാർട്ടി സെന്റർ യോഗത്തിലാണ് തീരുമാനം. ഇടതുമുന്നണിക്കൊപ്പം ജെ.എസ്.എസ്സായി തുടരും. ഈ മാസം 19ന് സി.പി.എമ്മിൽ ലയിക്കാനാണ് ജെ.എസ്.എസ് നേരത്തെ തീരുമാനിച്ചിരുന്നത്.

പാർട്ടി സെന്റർ തീരുമാനമെടുത്തതിനെ തുടർന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ആലപ്പുഴയിലെത്തി ഗൗരിയമ്മയുമായി ചർച്ച നടത്തി. തിരുവനന്തപുരത്തെ പാർട്ടി ഓഫീസുമായി ബന്ധപ്പെട്ട തർക്കമാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. സി.പി.എമ്മിൽ ലയിക്കാൻ തയ്യാറാകാത്ത രാജൻബാബു പക്ഷം തിരുവനന്തപുരത്തെ ഓഫീസിന് അവകാശവാദം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു. ഓഫീസ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ നീക്കം.