പാര്‍വതിക്ക് ഒളിയമ്പുമായി സംവിധായകന്‍ ജൂഡ് ആന്റണി; ഫേസ്ബുക്ക് പോസ്റ്റ് കാണാം

കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്ശിച്ച നടി പാര്വതിക്ക് ഒളിയമ്പുമായി സംവിധായകന് ജൂഡ് ആന്റണി ജോസഫ്. സര്ക്കസ് കൂടാരത്തില് കയറിപ്പറ്റിയ കുരങ്ങ് ഒടുവില് അഭ്യാസിയായി നാട് മുഴുവന് അറിയപ്പെടുന്ന ഘട്ടത്തില് മുഴുവന് സര്ക്കസുകാരെയും മുതലാളിയെയും തെറി പറയുന്നു എന്നു തുടങ്ങുന്ന കഥയാണ് പോസ്റ്റ്.
 | 

പാര്‍വതിക്ക് ഒളിയമ്പുമായി സംവിധായകന്‍ ജൂഡ് ആന്റണി; ഫേസ്ബുക്ക് പോസ്റ്റ് കാണാം

കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ച നടി പാര്‍വതിക്ക് ഒളിയമ്പുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. സര്‍ക്കസ് കൂടാരത്തില്‍ കയറിപ്പറ്റിയ കുരങ്ങ് ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന ഘട്ടത്തില്‍ മുഴുവന്‍ സര്‍ക്കസുകാരെയും മുതലാളിയെയും തെറി പറയുന്നു എന്നു തുടങ്ങുന്ന കഥയാണ് പോസ്റ്റ്.

പോസ്റ്റ് വായിക്കാം

ഒരു കുരങ്ങ് സര്‍ക്കസ് കൂടാരത്തില്‍ കയറിപ്പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസ്‌കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലേ

ജൂഡ് ഉദ്ദേശിച്ചത് പാര്‍വതിയുടെ വിമര്‍ശനമാണെന്ന് വ്യക്തമായവര്‍ കമന്റുകളുമായെത്തിയിട്ടുണ്ട്. ജൂഡ് എന്നാണ് സ്റ്റാറുകളുടെ മൂടുതാങ്ങിയായത് എന്ന് ചോദിച്ച കമന്റിന് അധിക്ഷേപ സ്വരത്തിലാണ് മറുപടി. അതേ സമയം സ്ത്രീ വിരുദ്ധ പോസ്റ്റിട്ട ജൂഡ് തന്നെയാണ് പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി വീഡിയോ ഇറക്കിയതെന്നതാണ് വിരോധാഭാസമെന്നും കമന്റ് പ്രത്യക്ഷപ്പെട്ടു.