ശ്രീജിവിന്റേത് കസ്റ്റഡി മരണം; സ്ഥിരീകരിച്ച് പോലീസ് പരാതി പരിഹാരസെല്‍ മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്

ശ്രീജിവിന്റേത് കസ്റ്റഡി മരണം തന്നെയാണെന്ന് സ്ഥരീകരിച്ച് പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി മുന് അധ്യക്ഷന് ജസ്റ്റിസ് നാരായണക്കുറുപ്പ്. ശ്രീജിവിന്റേത് 100 ശതമാനവും കസ്റ്റഡി മരണമാണെന്നാണ് താന് വിശ്വസിക്കുന്നതെന്ന് നാരായണക്കുറുപ്പ് പറഞ്ഞു. മൊബൈല് ഫോണ് മോഷണക്കേസില് കസ്റ്റഡിയിലെടുത്ത ശ്രീജിവിനെ രാത്രി 11 മണിയോടെ സ്റ്റേഷനിലെത്തിച്ച് മര്ദ്ദിച്ചു. അവശനായ ശ്രീജിവിനെ തിരുവനന്തപുരം മെഡിക്കല് കോളേജിലേക്ക് മാറ്റി.
 | 

ശ്രീജിവിന്റേത് കസ്റ്റഡി മരണം; സ്ഥിരീകരിച്ച് പോലീസ് പരാതി പരിഹാരസെല്‍ മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്

തിരുവനന്തപുരം: ശ്രീജിവിന്റേത് കസ്റ്റഡി മരണം തന്നെയാണെന്ന് സ്ഥരീകരിച്ച് പോലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. ശ്രീജിവിന്റേത് 100 ശതമാനവും കസ്റ്റഡി മരണമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് നാരായണക്കുറുപ്പ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത ശ്രീജിവിനെ രാത്രി 11 മണിയോടെ സ്‌റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ചു. അവശനായ ശ്രീജിവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അവിടെ വെച്ച് ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരിക്കുന്നതിനു മുമ്പ് ശ്രീജിവിന്റെ വയറ് കഴുകി ഉള്ളിലുണ്ടായിരുന്ന ഫ്യൂറഡാന്‍ നീക്കം ചെയ്തിരുന്നു. ഈ സംഭവത്തില്‍ പരാതി കിട്ടിയപ്പോള്‍ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിക്ക് എങ്ങനെ വിഷം കിട്ടി എന്നതാണ് പ്രധാനമായും പരിശോധിച്ചത്. ഒരാളെ കൊല്ലണമെങ്കില്‍ കുറഞ്ഞത് 60 ഗ്രാം ഫ്യുറഡാന്‍ എങ്കിലും വേണം. പോലീസ് സ്‌റ്റേഷനില്‍ ഇത് പ്രതിയായെത്തുന്നയാള്‍ക്ക് മറച്ചുപിടിച്ച് എത്തിക്കാനാകില്ല.

ഇക്കാര്യത്തില്‍ ശ്രീജിവിനെ കസ്റ്റഡിയിലെടുത്ത പോലീസുകാരുടെ പങ്ക് സംശയാസ്പദമാണെന്ന് നാരായണക്കുറുപ്പ് പറഞ്ഞു. ഈ മരണത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷണം നടത്തണമെന്നാണ് താന്‍ ഉത്തരവിട്ടത്. പക്ഷേ ഈ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്‌റ്റേ ഉത്തരവിലെ പല പരാമര്‍ശങ്ങളും സംശയാസ്പദമാണ്. കസ്റ്റഡി മരണം മറച്ചുവെക്കാന്‍ കള്ളത്തെളിവുണ്ടാക്കുകയാണ് പോലീസ് ചെയ്തത്. ഇതിനു പിന്നില്‍ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും നാരായണക്കുറുപ്പ് വ്യക്തമാക്കി.