ബാർ കോഴ: രാജിക്ക് മടിയില്ലെന്ന് ബാബു

ബാർ കോഴയിൽ കേസെടുത്താൽ രാജി വയ്ക്കാൻ മടിയില്ലെന്ന് മന്ത്രി കെ.ബാബു. വിശ്വസനീയമായ സാഹചര്യം വന്നാൽ സാങ്കേതികത്വം പറയില്ല. താൻ തെറ്റൊന്നും ചെയ്തിട്ടല്ല. കേസെടുത്താൽ രാജി വയ്ക്കാമെന്ന് മുതിർന്ന നേതാക്കളെ അറിയിച്ചുവെന്നും കെ. ബാബു പറഞ്ഞു. മാണിക്കും തനിക്കും രണ്ട് നീതിയെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല. കേസ് വരുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും നിയമമുണ്ടെങ്കിൽ വിജിലൻസ് അതനുസരിച്ച് ചെയ്യട്ടെയെന്നും ബാബു പറഞ്ഞു.
 | 

ബാർ കോഴ: രാജിക്ക് മടിയില്ലെന്ന് ബാബു
തിരുവനന്തപുരം: ബാർ കോഴയിൽ കേസെടുത്താൽ രാജി വയ്ക്കാൻ മടിയില്ലെന്ന് മന്ത്രി കെ.ബാബു. വിശ്വസനീയമായ സാഹചര്യം വന്നാൽ സാങ്കേതികത്വം പറയില്ല. താൻ തെറ്റൊന്നും ചെയ്തിട്ടല്ല. കേസെടുത്താൽ രാജി വയ്ക്കാമെന്ന് മുതിർന്ന നേതാക്കളെ അറിയിച്ചുവെന്നും കെ. ബാബു പറഞ്ഞു. മാണിക്കും തനിക്കും രണ്ട് നീതിയെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല. കേസ് വരുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും നിയമമുണ്ടെങ്കിൽ വിജിലൻസ് അതനുസരിച്ച് ചെയ്യട്ടെയെന്നും ബാബു പറഞ്ഞു.

ബാർ കോഴക്കേസിൽ നിലപാട് കടുപ്പിച്ച് സുധീരനും രംഗത്തെത്തി. തെളിവുണ്ടെങ്കിൽ ആർക്കെതിരെയും നടപടിയുണ്ടാകും സുധീരൻ പറഞ്ഞു. ആരെയും സംരക്ഷിക്കില്ല. ആർക്കെതിരെയും വിട്ടുവീഴ്ച്ചയില്ല. അഴിമതി തെളിഞ്ഞാൽ രാഷ്ട്രീയപരമായും നിയമപരമായും നടപടിയുണ്ടാകുംമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബിജു രമേശിന്റെ രഹസ്യമൊഴി പുറത്തുവന്ന സാഹചര്യത്തിൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭയുണ്ടാക്കാൻ ഐ ഗ്രൂപ്പ് ശ്രമം തുടങ്ങി. മുന്നണിയിലുള്ളവർ തന്നെയാണ് പ്രശ്‌നം ഉണ്ടാക്കുന്നതെന്ന് ഐ ഗ്രൂപ്പ് വിലയിരുത്തി.

ബാർ കോഴയിൽ മന്ത്രിമാർക്കെതിരേ നിയമനടപടി സ്വീകരിക്കാമെന്ന് ലോകായുക്ത. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് ലോകായുക്ത നിർദ്ദേശം നൽകി. മൊഴിയിൽ മന്ത്രിമാർക്കെതിരേ തെളിവുണ്ടെങ്കിൽ നടപടിയില്ലാത്തതെന്തെന്നും ലോകായുക്ത വിജിലൻസിനോട് ചോദിച്ചു.