മാണി പങ്കെടുത്ത ചടങ്ങിൽ പി. സി. ജോർജും ആന്റോ ആന്റണിയും തമ്മിൽ ഉന്തും തള്ളും

കോട്ടയത്ത് പി.സി ജോർജും മന്ത്രി കെ.എം മാണിയും പങ്കെടുത്ത പൊതു വേദിയിൽ കയ്യാങ്കളി. മാണിയെ അധിക്ഷേപിച്ചുള്ള പി.സി ജോർജിന്റെ പ്രസംഗമാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോർട്ട്. പി.സി.ജോർജും ആന്റോ ആന്റണി എംപിയും തമ്മിൽ ഉന്തും തള്ളും നടന്നതായും റിപ്പോർട്ടുണ്ട്.
 | 
മാണി പങ്കെടുത്ത ചടങ്ങിൽ പി. സി. ജോർജും ആന്റോ ആന്റണിയും തമ്മിൽ ഉന്തും തള്ളും

കോട്ടയം: കോട്ടയത്ത് പി.സി ജോർജും മന്ത്രി കെ.എം മാണിയും പങ്കെടുത്ത പൊതു വേദിയിൽ കയ്യാങ്കളി. മാണിയെ അധിക്ഷേപിച്ചുള്ള പി.സി ജോർജിന്റെ പ്രസംഗമാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോർട്ട്. പി.സി.ജോർജും ആന്റോ ആന്റണി എംപിയും തമ്മിൽ ഉന്തും തള്ളും നടന്നതായും റിപ്പോർട്ടുണ്ട്.

മൈക്ക് ഓഫ് ചെയ്ത പഞ്ചായത്ത് പ്രസിഡന്റിനെ പി.സി ജോർജ് മർദ്ദിച്ചതായും ആരോപണമുണ്ട്. ജോർജിന്റെ ഗൺമാന് പരിക്കേറ്റതായും പറയുന്നു. തിടനാട് പഞ്ചായത്തിൽ കുടുംബശ്രീ വാർഷികവും ജലനിധി ഉദ്ഘാടനവും നടന്ന വേദിയിലാണ് പി.സി.ജോർജും മന്ത്രി കെ.എം.മാണിയുമായി വാഗ്വാദം നടന്നത്.