ബാർ കോഴക്കേസ്; മാണിയെ ചോദ്യം ചെയ്യും

ബാർ കോഴക്കേസിൽ ധനമന്ത്രി കെ.എം മാണിയെ വിജിലൻസ് ചോദ്യം ചെയ്യും. മൊഴിയെടുക്കാൻ വിജിലൻസ് മാണിയുടെ സമയം തേടി. മൊഴിയെടുക്കാനുള്ള സമയം അറിയിക്കാമെന്ന് മാണി മറുപടി നൽകിയിട്ടുണ്ട്.
 | 
ബാർ കോഴക്കേസ്; മാണിയെ ചോദ്യം ചെയ്യും

 

തിരുവനന്തപുരം:  ബാർ കോഴക്കേസിൽ ധനമന്ത്രി കെ.എം മാണിയെ വിജിലൻസ് ചോദ്യം ചെയ്യും. മൊഴിയെടുക്കാൻ വിജിലൻസ് മാണിയുടെ സമയം തേടി. മൊഴിയെടുക്കാനുള്ള സമയം അറിയിക്കാമെന്ന് മാണി മറുപടി നൽകിയിട്ടുണ്ട്.

കേസ് അന്വേഷിക്കുന്ന വിജിലൻസ് സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 300ഓളം ബാറുടമകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ സാക്ഷിയായ ബിജു രമേശിന്റെ ഡ്രൈവർ അമ്പിളി നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ബിജു രമേശിന്റെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ബാർ കോഴയിൽ തെളിവായി ഹാജരാക്കിയ ശബ്ദരേഖയടങ്ങിയ ഹാർഡ് ഡിസ്‌കാണ് പരിശോധനയ്ക്ക് അയച്ചത്.