മന്ത്രി കെ.ബാബുവിനെതിരേ പരാമര്‍ശവുമായി കെ.എം.മാണി; നേരിട്ട് പണം കൊടുത്തെന്ന ആരോപണമുള്ളത് ബാബുവിനെതിരേ

എക്സൈസ് മന്ത്രി കെ.ബാബുവിനെതിരേ പരാമര്ശവുമായി കെ.എം.മാണി രംഗത്ത്. ബാര് കോഴക്കേസില് തനിക്കെതിരേ ബിജു രമേശ് ഉന്നയിക്കുന്ന ആരോപണങ്ങള് കേട്ടുകേള്വിയുടെ മാത്രം അടിസ്ഥാനത്തിലാണ്. എന്നാല് ബാബുവിന് കോഴ നേരിട്ടു കൊടുത്തു എന്നാണ് ആരോപണം. ബിജു രമേശ് ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ബാബുവിന് നേരേ എന്ത് നടപടിയെടുത്തുവെന്ന് മാണി എഎന്ഐക്ക് നല്കിയ അഭിമുഖത്തില് ചോദിച്ചു.
 | 
മന്ത്രി കെ.ബാബുവിനെതിരേ പരാമര്‍ശവുമായി കെ.എം.മാണി; നേരിട്ട് പണം കൊടുത്തെന്ന ആരോപണമുള്ളത് ബാബുവിനെതിരേ

തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരേ പരാമര്‍ശവുമായി കെ.എം.മാണി രംഗത്ത്. ബാര്‍ കോഴക്കേസില്‍ തനിക്കെതിരേ ബിജു രമേശ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തിലാണ്. എന്നാല്‍ ബാബുവിന് കോഴ നേരിട്ടു കൊടുത്തു എന്നാണ് ആരോപണം. ബിജു രമേശ് ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ബാബുവിന് നേരേ എന്ത് നടപടിയെടുത്തുവെന്ന് മാണി എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

യുഡിഎഫ് പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഏതെല്ലാം കേന്ദ്രങ്ങള്‍ പിന്തുണ നല്‍കി എന്ന് വിധി എഴുതാന്‍ താനില്ലെന്ന് മാണി കൂട്ടിച്ചേര്‍ത്തു. ധനവകുപ്പ് ആര്‍ക്ക് നല്‍കണം എന്നതിനെ കുറിച്ച് പാര്‍ട്ടി ചര്‍ച്ച നടത്തിയിട്ടില്ല. ജോസ് കെ മാണി പിന്‍ഗാമി ആകും എന്നത് മാധ്യമ പ്രചാരണം മാത്രമാണെന്നും കെഎം മാണി അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ രക്തത്തിനായി ദാഹിക്കുന്ന ചിലര്‍ ഇവിടെയുണ്ട്. അവരാണ് തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നത്. യുഡിഎഫോ മുഖ്യമന്ത്രിയോ രാജി ആവശ്യപ്പെട്ടിട്ടില്ല. രാജി വെച്ചത് സ്വന്തം മനസ്സാക്ഷിക്ക് അനുസരിച്ചാണ്. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തിയത് ആരാണെന്ന് അറിയാം. എന്നാല്‍, തന്റെ മാന്യത കൊണ്ട് ആരുടെയും പേര് പറയുന്നില്ലെന്നും മാണി ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതിനു ശേഷം ഏതാനും മണിക്കൂറുകള്‍ക്കകമാണ് ബാബുവിനെതിരെ മാണി രംഗത്തെത്തിയത്.