കെ. മുരളീധരന്റെ പോസ്റ്റ് മാത്രമല്ല പേജും ഹിറ്റ്; ഒറ്റ ദിവസത്തില്‍ എത്തിയത് 10,000 ഫോളോവേഴ്‌സ്

മുന് കെപിസിസി പ്രസിഡന്റും ലീഡര് കെ.കരുണാകരന്റെ മകനുമായ കെ.മുരളീധരന് ശ്രദ്ധേയനാകുന്നത് ഇടയ്ക്ക് സ്വന്തം പാര്ട്ടിക്കുള്ളില്ത്തന്നെ വിമര്ശനങ്ങള് ഉന്നയിച്ചുകൊണ്ടാണ്. പാര്ട്ടി നേതാവായ രാജ്മോഹന് ഉണ്ണിത്താനുമായി കോര്ത്തതാണ് ഈ ശ്രേണിയിലെ ഏറ്റവും അവസാനത്തെ സംഭവം. കോണ്ഗ്രസില് വ്യത്യസ്തമായ അഭിപ്രായങ്ങള് പ്രകടിപ്പിക്കുന്നതില് എന്നും മുന്നിലായിരുന്ന മുരളി ഇപ്പോള് ഫേസ്ബുക്കിലും തുറന്നടിക്കുന്ന അഭിപ്രായങ്ങളുമായി താരമാണ്. ബിജെപി നേതാവ് എ.എന്.രാധാകൃഷ്ണന്റെ പാകിസ്ഥാന് പരാമര്ശത്തിന് ഫേസ്ബുക്കില് മുരളി നല്കിയ മറുപടിക്ക് പതിനായിരത്തിനടുത്ത് ഷെയറുകളാണ് ലഭിച്ചത്. അതിലും അതിശയകരമായ കാര്യം, ഒരു ദിവസത്തിനുള്ളില് ഈ പേജിന് ലഭിച്ചത് പതിനായിരത്തിലേറെ ഫോളോവര്മാരെയാണ്.
 | 

കെ. മുരളീധരന്റെ പോസ്റ്റ് മാത്രമല്ല പേജും ഹിറ്റ്; ഒറ്റ ദിവസത്തില്‍ എത്തിയത് 10,000 ഫോളോവേഴ്‌സ്

മുന്‍ കെപിസിസി പ്രസിഡന്റും ലീഡര്‍ കെ.കരുണാകരന്റെ മകനുമായ കെ.മുരളീധരന്‍ ശ്രദ്ധേയനാകുന്നത് ഇടയ്ക്ക് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്. പാര്‍ട്ടി നേതാവായ രാജ്‌മോഹന്‍ ഉണ്ണിത്താനുമായി കോര്‍ത്തതാണ് ഈ ശ്രേണിയിലെ ഏറ്റവും അവസാനത്തെ സംഭവം. കോണ്‍ഗ്രസില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ എന്നും മുന്നിലായിരുന്ന മുരളി ഇപ്പോള്‍ ഫേസ്ബുക്കിലും തുറന്നടിക്കുന്ന അഭിപ്രായങ്ങളുമായി താരമാണ്. ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്റെ പാകിസ്ഥാന്‍ പരാമര്‍ശത്തിന് ഫേസ്ബുക്കില്‍ മുരളി നല്‍കിയ മറുപടിക്ക് പതിനായിരത്തിനടുത്ത് ഷെയറുകളാണ് ലഭിച്ചത്. അതിലും അതിശയകരമായ കാര്യം, ഒരു ദിവസത്തിനുള്ളില്‍ ഈ പേജിന് ലഭിച്ചത് പതിനായിരത്തിലേറെ ഫോളോവര്‍മാരെയാണ്.

ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ ഇന്ത്യക്കു പുറത്തുപോകണമെന്ന് ബിജെപി നേതാവ് പറഞ്ഞിനേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. അതിന്റെ ഭാഗമായാണ് മുരളീധരന്റെ പോസ്റ്റും പ്രത്യക്ഷപ്പെട്ടത്. അധിനിവേശം നടന്നപ്പോള്‍ മലര്‍ന്നുകിടന്നും കമിഴ്ന്നു കിടന്നും സഹകരിച്ച് ഒരൊറ്റ വിഭാഗം മാത്രമേ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളൂ എന്ന പരിഹാസമായിരുന്നു ബിജെപിക്കു സംഘപരിവാറിനുമെതിരേ മുരളീധരന്‍ ഉന്നയിച്ചത്.

ബ്രിട്ടീഷുകാര്‍ക്ക് എതിരെ ഊര്‍ജ്ജം വിനിയോഗിക്കാതെ മുസ്ലിമിനും കമ്യൂണിസ്റ്റിനും എതിരെ ഉപയോഗിക്കാന്‍ അണികളെ ഉപദേശിച്ചവരും ആന്തമാനിലെ ജയിലില്‍ കൂമ്പിനിടി കിട്ടിയപ്പോള്‍ എല്ലുന്തിയ സായിപ്പിന്റെ കാല്‍ക്കല്‍ വീണു ചെരുപ്പ് നക്കി മാപ്പപേക്ഷിച്ചവനും രാഷ്ട്രപിതാവിന്റെ ശോഷിച്ച ശരീരത്തിലേക്ക് വെടിയുണ്ട പായിച്ചവനുമാണ് ഇന്ന് മറ്റുള്ളവരോട് പാക്കിസ്ഥാനിലേക്ക് പോവാന്‍ പറയുന്നതെന്നും മുരളീധരന്‍ കുറിച്ചു.

മിസ് കാള്‍ അടിച്ചും അടിക്കാതെയും 10 കോടിക്കടുത്ത് അംഗങ്ങളുള്ള ഒരു പാര്‍ട്ടിയുടെ നേതാവിന് ബാക്കിയുള്ള 100 കോടിയില്‍ അധികം വരുന്ന ഇന്ത്യക്കാരോട് ഇന്ത്യ വിട്ടു പോകണം എന്ന് പറയുന്നതിലും നല്ലത് 10 കോടി വരുന്ന നിങ്ങളുടെ ആള്‍ക്കാരെയും വിളിച്ചു പകിസ്ഥാനിലോട്ടു പോകുന്നതല്ലേ എന്ന ചോദ്യവുമായി അവസാനിക്കുന്ന പോസ്റ്റ് മുരളീധരന് നേടിക്കൊടുത്ത ജനപ്രീതി വളരെയേറെയാണ്. വേരിഫൈഡ് അല്ലാത്ത പേജിലെ പോസ്റ്റിനാണ് ഇത്രയും ഷെയറുകളും ലൈക്കുകളും കിട്ടിയത്. മുരളിയുടെ രണ്ടു ഫേസ്ബുക്ക് പോസ്റ്റുകള്‍ കഴിഞ്ഞയാഴ്ചയില്‍ ചര്‍ച്ചയായിരുന്നു.

ഇതോടെ മുരളി കെപിസിസ നേതൃത്വത്തില്‍ തിരികെ വരണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണവും സോഷ്യല്‍ മീഡിയയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഒരിക്കല്‍ പാര്‍ട്ടി വിട്ടു പോവുകയും അധികാരത്തിനായി സ്വന്തം പിതാവിനെ വരെ തള്ളിപ്പറയുകയും ചെയ്താളെന്ന വിമര്‍ശനവുമായാണ് ബിജെപി അണികള്‍ മുരളിയുടെ പോസ്റ്റിനെ നേരിടുന്നത്. എന്നാല്‍ മുരളിയുടെ ജനപ്രീതി വീണ്ടും ഉയരുന്നു എന്നാണ് പോസ്റ്റില്‍ വരുന്ന കമന്റുകളും ലൈക്കുകളും തെളിയിക്കുന്നത്.