വടകരയില്‍ ജയരാജനെ നേരിടാന്‍ കെ. മുരളീധരന്‍ എത്തിയേക്കും

വടകര ലോക്സഭാ മണ്ഡലത്തില് സിപിഎം സ്ഥാനാര്ത്ഥി പി. ജയരാജനെ നേരിടാന് കെ. മുരളീധരന് എത്തിയേക്കും. രൂക്ഷമായ തര്ക്കങ്ങള്ക്കൊടുവിലാണ് മുരളീധരനെ വടകരയില് മത്സരിപ്പിക്കാന് തീരുമാനമെടുത്തിരിക്കുന്നത്. നേരത്തെ മൂന്നാം തവണ വടകരയില് മത്സരിക്കില്ലെന്ന് മുതിര്ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കിയിരുന്നു. എന്നാല് മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിച്ചില്ലെങ്കിലും ശക്തനായ ഒരു സ്ഥാനാര്ത്ഥിയെ ഇറക്കണമെന്ന് സംസ്ഥാന തലത്തില് ആവശ്യം ഉയര്ന്നു. ഇതോടെയാണ് മുരളീധരന് നറുക്ക് വീണത്. നിലവില് മണ്ഡലത്തിലെ സാഹചര്യങ്ങള് യു.ഡി.എഫിന് അനുകൂലമാണ്.
 | 
വടകരയില്‍ ജയരാജനെ നേരിടാന്‍ കെ. മുരളീധരന്‍ എത്തിയേക്കും

ന്യൂഡല്‍ഹി: വടകര ലോക്‌സഭാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി. ജയരാജനെ നേരിടാന്‍ കെ. മുരളീധരന്‍ എത്തിയേക്കും. രൂക്ഷമായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് മുരളീധരനെ വടകരയില്‍ മത്സരിപ്പിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. നേരത്തെ മൂന്നാം തവണ വടകരയില്‍ മത്സരിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ചില്ലെങ്കിലും ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ ഇറക്കണമെന്ന് സംസ്ഥാന തലത്തില്‍ ആവശ്യം ഉയര്‍ന്നു. ഇതോടെയാണ് മുരളീധരന് നറുക്ക് വീണത്. നിലവില്‍ മണ്ഡലത്തിലെ സാഹചര്യങ്ങള്‍ യു.ഡി.എഫിന് അനുകൂലമാണ്.

ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് വടകര സീറ്റില്‍ സ്ഥാനാര്‍ഥി തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വം ഹൈക്കമാന്റിനെ സമീപിച്ചിരുന്നു. വടകര മണ്ഡലത്തില്‍ ആര്‍.എം.പി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍.എം.പിയുടെ പിന്തുണയോടെ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്താമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രമെ വടകര മണ്ഡലം നിലനിര്‍ത്താന്‍ സാധിക്കൂവെന്നാണ് യു.ഡി.എഫ് നിലപാട്.

വയനാട് സീറ്റിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനം എടുക്കാന്‍ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. വയനാട്ടില്‍ ടി. സിദ്ധിഖ് മത്സരിക്കണമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. എന്നാല്‍ ഗ്രൂപ്പിന്റെ പേരില്‍ അല്ല സിദിഖിനായി നിര്‍ബന്ധം പിടിച്ചതെന്നാണ് എ ഗ്രൂപ്പ് മറുപടി. ഷാനി മോള്‍ ഉസ്മാനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കി ടി. സിദ്ധിഖിനെ വടകരയിലിറക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ കാര്യങ്ങള്‍ തീരുമാനമാകുമെന്നാണ് റിപ്പോര്‍ട്ട്.