സംവിധായകന്‍ കെ.ആര്‍.മോഹനന്‍ അന്തരിച്ചു

സംവിധായകന് കെ.ആര് മോഹനന്(69) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസമായി ചികിത്സയിലായിരുന്നു. വൈകുന്നേരം ആറുമണി മുതല് തിരുവനന്തപുരം കലാഭവന് തിയറ്ററില് മൃതദേഹം പൊതുദര്ശനത്തിന് വെക്കും. ജന്മദേശമായ തൃശൂര് ചാവക്കാട് നാളെ വൈകിട്ടാണ് സംസ്കാരം. 1975ലാണ് ആദ്യ ചിത്രം അശ്വത്ഥാമാ പുറത്തിറങ്ങിയത്. ഏറ്റവും മികച്ച ചിത്രത്തിനുളള സംസ്ഥാന പുരസ്കാരം ഈ ചിത്രം നേടി.
 | 

സംവിധായകന്‍ കെ.ആര്‍.മോഹനന്‍ അന്തരിച്ചു

സംവിധായകന്‍ കെ.ആര്‍ മോഹനന്‍(69) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസമായി ചികിത്സയിലായിരുന്നു. വൈകുന്നേരം ആറുമണി മുതല്‍ തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ജന്മദേശമായ തൃശൂര്‍ ചാവക്കാട് നാളെ വൈകിട്ടാണ് സംസ്‌കാരം. 1975ലാണ് ആദ്യ ചിത്രം അശ്വത്ഥാമാ പുറത്തിറങ്ങിയത്. ഏറ്റവും മികച്ച ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം ഈ ചിത്രം നേടി.

സി.വി ശ്രീരാമന്റെ ചെറുകഥയെ ആസ്പദമാക്കി 1987ല്‍ സംവിധാനം ചെയ്ത പുരുഷാര്‍ഥമാണ് രണ്ടാമത്തെ ചിത്രം. 1992ല്‍ സ്വരൂപം എന്ന ചിത്രവും മോഹനന്‍ സംവിധാനം ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു.