കസ്റ്റംസില്‍ സിപിഎം ഫ്രാക്ഷന്‍, അവര്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നു! കേന്ദ്ര ഏജന്‍സിക്കെതിരെ ആരോപണവുമായി കെ.സുരേന്ദ്രന്‍

തൊടുപുഴ: കസ്റ്റംസില് സിപിഎം ഫ്രാക്ഷന് ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ബന്ധുക്കളാണ് ഉദ്യോഗസ്ഥരില് ചിലരെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന് ശ്രമിക്കുന്നത് അവരാണെന്നും സുരേന്ദ്രന് ആരോപിച്ചു. സ്വര്ണ്ണക്കടത്തില് കസ്റ്റംസ് ഉദ്യോഗസ്ഥര്ക്ക് പങ്കുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം വേണമെന്നും സുരേന്ദ്രന് പറഞ്ഞു. സ്വര്ണ്ണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാന് സര്ക്കാര് സംവിധാനങ്ങളെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുകയാണ്. സി.എം.രവീന്ദ്രന് കോവിഡ് ബാധിച്ചു എന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. രവീന്ദ്രന് എവിടെ നിന്നാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല. ആരോഗ്യവകുപ്പ്
 | 
കസ്റ്റംസില്‍ സിപിഎം ഫ്രാക്ഷന്‍, അവര്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നു! കേന്ദ്ര ഏജന്‍സിക്കെതിരെ ആരോപണവുമായി കെ.സുരേന്ദ്രന്‍

തൊടുപുഴ: കസ്റ്റംസില്‍ സിപിഎം ഫ്രാക്ഷന്‍ ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ബന്ധുക്കളാണ് ഉദ്യോഗസ്ഥരില്‍ ചിലരെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് അവരാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുകയാണ്. സി.എം.രവീന്ദ്രന് കോവിഡ് ബാധിച്ചു എന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. രവീന്ദ്രന് എവിടെ നിന്നാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല. ആരോഗ്യവകുപ്പ് ഈ തട്ടിപ്പുകള്‍ക്ക് കൂട്ടു നില്‍ക്കുകയാണ്. വകുപ്പിന് എത്തിക്‌സ് ഇല്ലാതായെന്നും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തടസപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് കൂട്ടുനില്‍ക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

മന്ത്രി ശൈലജ ടീച്ചര്‍ അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടക്കുന്നത്. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തു വരും. സിപിഎമ്മിനുള്ളില്‍ തന്നെ മുഖ്യമന്ത്രിയെ കുറിച്ച് സംശയം തോന്നിത്തുടങ്ങി. യുഡിഎഫിന് ഭീകരപ്രവര്‍ത്തനം നടത്തുന്ന സംഘടനകളുമായാണ് ബന്ധമെന്നും മുല്ലപ്പള്ളി ചാരിത്ര്യ പ്രസംഗം നടത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.