മുണ്ടുടുത്ത മമതയാണ് പിണറായിയെന്ന് കെ. സുരേന്ദ്രന്‍; വികസന വിരോധിയെന്നും ആരോപണം

മുഖ്യമന്ത്രി പിണറായി വിജയനെ മുണ്ടുടുത്ത മമതയെന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്. സ്വന്തം അസഹിഷ്ണുതയിലൂടെ നാടിനെ പുറകോട്ടടിപ്പിക്കുന്ന വികസനവിരോധിയാണ് പിണറായിയെന്നും സുരേന്ദ്രന് ആരോപിക്കുന്നു. സ്കൂള് കലോത്സവ വേദിയില് ബിജെപിക്കെതിരെ പ്രസംഗിച്ചതിനെതിരെ ആയിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിലവാരമില്ലാത്ത രാഷ്ട്രീയമാണ് പിണറായി കളിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില് കുറിച്ചു
 | 

മുണ്ടുടുത്ത മമതയാണ് പിണറായിയെന്ന് കെ. സുരേന്ദ്രന്‍; വികസന വിരോധിയെന്നും ആരോപണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ മുണ്ടുടുത്ത മമതയെന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. സ്വന്തം അസഹിഷ്ണുതയിലൂടെ നാടിനെ പുറകോട്ടടിപ്പിക്കുന്ന വികസനവിരോധിയാണ് പിണറായിയെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. സ്‌കൂള്‍ കലോത്സവ വേദിയില്‍ ബിജെപിക്കെതിരെ പ്രസംഗിച്ചതിനെതിരെ ആയിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിലവാരമില്ലാത്ത രാഷ്ട്രീയമാണ് പിണറായി കളിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മുണ്ടുടുത്ത മോഡിയല്ല, മുണ്ടുടുത്ത മമതയാണ് പിണറായി വിജയനെന്നും അസഹിഷ്ണുത വിളമ്പുന്നവരുടെ സഹിഷ്ണുത തസ്ളീമ നസ്രീനിന്റെ കാര്യത്തിലും സക്കറിയയുടെ കാര്യത്തിലും ടി.പി ശ്രീനിവാസന്റെ കാര്യത്തിലും കണ്ടെതാണ്. കേരളത്തിന്റെ വികസനം അജണ്ടയായ ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവില്‍നിന്ന് പ്രൈമറി സ്‌കൂള്‍ കുട്ടികളെപ്പോലെ കൊതിക്കെറുവ് കാണിച്ച് ഇറങ്ങിപ്പോയ ആളാണ് പിണറായിയെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

പോസ്റ്റ് കാണാം