കേസെടുക്കേണ്ടത് സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാന്‍ ശ്രമിച്ചവരെ; പാലക്കാട് സംഭവത്തെ അനുകൂലിച്ച് വീണ്ടും കെ.സുരേന്ദ്രന്‍

പാലക്കാട് ആര്എസ്എസ് ആഭിമുഖ്യമുള്ള മാനേജ്മെന്റ് നടത്തുന്ന സ്കൂളില് ആര്എസ്എസ് മേധാവി മോഹന് ഭഗവത് ദേശീയപതാക ഉയര്ത്തിയ സംഭവത്തെ ന്യായീകരിച്ച് കെ.സുരേന്ദ്രന് വീണ്ടും. സംഭവത്തില് കേസെടുക്കേണ്ടത് സ്വാതന്ത്ര്യദിനാഘോഷം അട്ടമറിക്കാന് ശ്രമിച്ചവരെയാണെന്ന് ഫേസ്ബുക്ക് പോസ്റ്റില് സുരേന്ദ്രന് പറഞ്ഞു. കാശ്മീരില് ഇത്തരം നീക്കത്തിനെതിരെ എല്ലാ വര്ഷവും കേസുകള് ഉണ്ടാവാറുണ്ട്. അര്ദ്ധരാത്രിയില് ഗൂഡാലോചന നടത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും കളക്ടറും എസ്പി യുമടക്കമുള്ളവര്ക്കെതിരെ കേസെടുക്കണമെന്നും ഇക്കാര്യത്തില് കേന്ദ്ര ഏജന്സികള് അടിയന്തിരമായി ഇടപെടണമെന്നുമാണ് സുരേന്ദ്രന് ആവശ്യപ്പെടുന്നത്.
 | 

കേസെടുക്കേണ്ടത് സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കാന്‍ ശ്രമിച്ചവരെ; പാലക്കാട് സംഭവത്തെ അനുകൂലിച്ച് വീണ്ടും കെ.സുരേന്ദ്രന്‍

പാലക്കാട് ആര്‍എസ്എസ് ആഭിമുഖ്യമുള്ള മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ദേശീയപതാക ഉയര്‍ത്തിയ സംഭവത്തെ ന്യായീകരിച്ച് കെ.സുരേന്ദ്രന്‍ വീണ്ടും. സംഭവത്തില്‍ കേസെടുക്കേണ്ടത് സ്വാതന്ത്ര്യദിനാഘോഷം അട്ടമറിക്കാന്‍ ശ്രമിച്ചവരെയാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍ പറഞ്ഞു. കാശ്മീരില്‍ ഇത്തരം നീക്കത്തിനെതിരെ എല്ലാ വര്‍ഷവും കേസുകള്‍ ഉണ്ടാവാറുണ്ട്. അര്‍ദ്ധരാത്രിയില്‍ ഗൂഡാലോചന നടത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും കളക്ടറും എസ്പി യുമടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അടിയന്തിരമായി ഇടപെടണമെന്നുമാണ് സുരേന്ദ്രന്‍ ആവശ്യപ്പെടുന്നത്.

പോസ്റ്റ് വായിക്കാം

കേസ്സെടുക്കേണ്ടത് മോഹന്‍ജീ ഭാഗവതിനെതിരെയല്ല മറിച്ച് സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ്. കാശ്മീരില്‍ ഇത്തരം നീക്കത്തിനെതിരെ എല്ലാ വര്‍ഷവും കേസ്സുകള്‍ ഉണ്ടാവാറുണ്ട്. സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കുന്നതും അതിനോട് അനാദരവു കാണിക്കുന്നതും കുററമാണ്. അര്‍ദ്ധരാത്രിയില്‍ ഗൂഡാലോചന നടത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും കളക്ടറും എസ്. പി യുമടക്കമുള്ളവര്‍ക്കെതിരെ കേസ്സെടുക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അടിയന്തിരമായി ഇടപെടണം.