മര്‍ദ്ദനത്തില്‍ പരിക്കേറ്റ തിരുവനന്തപുരം മേയറെ നിശ്ചല്‍ പ്രശാന്ത് എന്ന് പരിഹസിച്ച് കെ.സുരേന്ദ്രന്‍; പോസ്റ്റ് കാണാം

തിരുവനന്തപുരം കോര്പറേഷന് യോഗത്തില് ബിജെപി കൗണ്സിലര്മാരും പ്രവര്ത്തകരും നടത്തിയ ആക്രമണത്തില് പരിക്കേറ്റ മേയര് വി.കെ.പ്രശാന്തിനെ പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്. നിശ്ചല് പ്രശാന്ത് എന്ന് വിളിച്ചാണ് അധിക്ഷേപം. കിലുക്കം എന്ന പ്രിയദര്ശന് ചിത്രത്തില് ആശുപത്രിയില് കിടക്കുന്ന ജഗതി ശ്രീകുമാറിന്റെ നിശ്ചല് എന്ന കഥാപാത്രത്തിന്റെ ചിത്രവും പ്രശാന്തിന്റെ ചിത്രവും ഫേസ്ബുക്കില് പോസ്റ്റ് ചെയ്തുകൊണ്ടാണ് സുരേന്ദ്രന്റെ അധിക്ഷേപം.
 | 

മര്‍ദ്ദനത്തില്‍ പരിക്കേറ്റ തിരുവനന്തപുരം മേയറെ നിശ്ചല്‍ പ്രശാന്ത് എന്ന് പരിഹസിച്ച് കെ.സുരേന്ദ്രന്‍; പോസ്റ്റ് കാണാം

തിരുവനന്തപുരം കോര്‍പറേഷന്‍ യോഗത്തില്‍ ബിജെപി കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ മേയര്‍ വി.കെ.പ്രശാന്തിനെ പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. നിശ്ചല്‍ പ്രശാന്ത് എന്ന് വിളിച്ചാണ് അധിക്ഷേപം. കിലുക്കം എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ ആശുപത്രിയില്‍ കിടക്കുന്ന ജഗതി ശ്രീകുമാറിന്റെ നിശ്ചല്‍ എന്ന കഥാപാത്രത്തിന്റെ ചിത്രവും പ്രശാന്തിന്റെ ചിത്രവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് സുരേന്ദ്രന്റെ അധിക്ഷേപം.

നിശ്ചലിനെപ്പോലെ പ്രശാന്ത് നല്ല നടനാണെന്നാണ് സുരേന്ദ്രന്‍ പോസ്റ്റില്‍ പറയുന്നത്. രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ അല്‍പം അഭിനയമൊക്കെ ആവാമെന്നും പക്ഷേ അഭിനയം അതിരു വിടുകയാണെന്നും പോസ്റ്റ് പറയുന്നു. ഇത് വലിയ ക്രമസമാധാനത്തകര്‍ച്ചയിലേക്കാണ് വഴിവെക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

പോസ്റ്റ് വായിക്കാം

തിരുവനന്തപുരം മേയര്‍ നിശ്ചല്‍ പ്രശാന്ത് ജീ അങ്ങു നല്ലൊരു നടനാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ അല്പം അഭിനയമൊക്കെ ആവാം. എന്നാല്‍ അഭിനയം അതിരുവിടരുത്. അങ്ങ് ഇരിക്കുന്ന സ്ഥാനത്തിന് അതു യോജിച്ചതല്ല. വലിയ ക്രമസമാധാന തകര്‍ച്ചയിലേക്ക് അതു വഴിവെക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. വളരെ പണിപെട്ടാണ് തിരുവനന്തപുരം സാധാരണ നിലയിലായതെന്ന് അങ്ങേക്കും അറിവുള്ളതാണല്ലോ. ഒരു ദാരുണ കൊലപാതകത്തില്‍ കലാശിച്ച അക്രമപരമ്പര അവസാനിച്ചുകാണാന്‍ തിരുവനന്തപുരത്തെ ജനങ്ങള്‍ അന്ന് ഒരുപാട് ആഗ്രഹിച്ചതാണ്. സമാധാനം തകര്‍ക്കാന്‍ എളുപ്പം കഴിയും. മുറിവില്‍ മുളകുതേക്കുന്ന ഈ ഏര്‍പ്പാട് ഒരു നഗരപിതാവിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത് അങ്ങേക്കു ഭൂഷണമാണോ? നഗരസഭയില്‍ ആകസ്മികമായുണ്ടായ ഒരു ഉന്തും തള്ളില്‍ തട്ടിത്തടഞ്ഞുവീണ അങ്ങ് എഴുന്നേററു നടക്കുന്നതും വാര്‍ത്താസമ്മേളനം നടത്തുന്നതും മാലോകരെല്ലാം കണ്ടതാണ്. പണ്ട് നാദാപുരത്ത് എ. കണാരനെ വധിക്കാന്‍ ശ്രമിച്ചു എന്നു പറഞ്ഞ് ഏഴു ലീഗുകാരെ നിങ്ങളുടെ പാര്‍ട്ടിക്കാര്‍ കൊന്നിട്ടുണ്ട്. പി. ജയരാജനെ കല്ലെറിഞ്ഞു എന്ന കിംവദന്തി പരത്തിയാണ് അരിയില്‍ ഷുക്കൂര്‍ എന്ന ഒരു ചെറുപ്പക്കാരന് നിങ്ങള്‍ താലിബാന്‍ മോഡല്‍ വധശിക്ഷ വിധിച്ചത്. ദയവായി അത്തരം അഭ്യാസം കാണിക്കാന്‍ ഈ അവസരം ഉപയോഗിക്കല്ലേ. ഡി. വൈ. എഫ്. ഐ നേതാവില്‍ നിന്നും തലസ്ഥാനത്തെ നഗരപിതാവിലേക്കുയരാന്‍ അങ്ങിനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു എന്ന് പറയേണ്ടി വരുന്നതില്‍ ദുഃഖമുണ്ട്.