സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാര്‍; സുബീഷിന്റെ മൊഴിയെടുത്ത പോലീസുകാര്‍ക്ക് കെ.സുരേന്ദ്രന്റെ ഭീഷണി

ഫസല് വധത്തില് ആര്എസ്എസ് പ്രവര്ത്തകനായ സുബീഷ് കുറ്റസമ്മതം നടത്തുന്ന മൊഴിയെടുത്ത പോലീസ് ഉദ്യോഗസ്ഥര്ക്ക് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഭീഷണി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഉദ്യോഗസ്ഥരെ പേരെടുത്ത് വിളിച്ച് ഭീഷണി മുഴക്കിയിരിക്കുന്നത്. എടോ സദാനന്ദാ പ്രിന്സേ നീയൊക്കെ പാര്ട്ടിക്കാരന്മാരാണെങ്കില് രാജി വെച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാല് അത് മനസ്സിലാവാതിരിക്കാന് ഞങ്ങള് വെറും പോഴന്മാരൊന്നുമല്ല. സര്വീസ് കാലാവധി കഴിഞ്ഞാല് നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാര് തന്നെ. മൈന്ഡ് ഇററ്. എന്നാണ് സുരേന്ദ്രന്റെ പോസ്റ്റിലെ വാചകങ്ങള്.
 | 

സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാര്‍; സുബീഷിന്റെ മൊഴിയെടുത്ത പോലീസുകാര്‍ക്ക് കെ.സുരേന്ദ്രന്റെ ഭീഷണി

ഫസല്‍ വധത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ് കുറ്റസമ്മതം നടത്തുന്ന മൊഴിയെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഭീഷണി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഉദ്യോഗസ്ഥരെ പേരെടുത്ത് വിളിച്ച് ഭീഷണി മുഴക്കിയിരിക്കുന്നത്. എടോ സദാനന്ദാ പ്രിന്‍സേ നീയൊക്കെ പാര്‍ട്ടിക്കാരന്‍മാരാണെങ്കില്‍ രാജി വെച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാല്‍ അത് മനസ്സിലാവാതിരിക്കാന്‍ ഞങ്ങള്‍ വെറും പോഴന്‍മാരൊന്നുമല്ല. സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാര്‍ തന്നെ. മൈന്‍ഡ് ഇററ്. എന്നാണ് സുരേന്ദ്രന്റെ പോസ്റ്റിലെ വാചകങ്ങള്‍.

പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ

ജയരാജനും സംഘവും കാരായി രാജനേയും ചന്ദ്രശേഖരനേയും രക്ഷപ്പെടുത്താന്‍ ഏത് കുടിലതന്ത്രവും പ്രയോഗിക്കുമെന്നതില്‍ അദ്ഭുതമില്ല. എന്നാല്‍ ഡി. വൈ. എസ്. പി മാരായ സദാനന്ദനും പ്രിന്‍സ് അബ്രഹാമും ഇത് ചെയ്യുന്നത് ശരിയാണോ? എന്താണ് അവര്‍ക്ക് ഈ കേസിലുള്ള താല്‍പ്പര്യം? അവരെ ഫസല്‍ കേസ് പുനരന്വേഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ഏല്‍പ്പിച്ചിട്ടുണ്ടോ? പ്രസക്തമായ ചോദ്യമാണ് ഞാന്‍ ചോദിക്കുന്നത്. ഇനി അഥവാ വേറൊരു കേസില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ കിട്ടിയ പ്രതിയുടെ മൊഴിയാണെങ്കില്‍ തന്നെ ഇങ്ങനെ നല്ലൊരൊന്നാന്തരം വീഡിയോ ഉണ്ടാക്കി വേറൊരു കേസില്‍ കോടതിയില്‍ കൊടുക്കുന്ന പതിവ് ഇന്ത്യയില്‍ വേറെ ഏതെങ്കിലും കേസില്‍ ഉണ്ടായിട്ടുണ്ടോ?

അങ്ങനെയെങ്കില്‍ ചന്ദ്രശേഖരന്‍ കേസ് അന്വേഷിക്കുന്നതിനിടയില്‍ ടി. കെ രജീഷ് നല്‍കിയ മൊഴി എവിടെപ്പോയി? താനാണ് കെ. ടി. ജയകൃഷ്ണന്‍ മാസ്റ്ററെ ആദ്യം വെട്ടിയതെന്ന് രജീഷ് മൊഴി നല്‍കിയതെവിടെ? അപ്പോള്‍ കാര്യം വളരെ വ്യക്തം. സി. പി. എം കാരായ ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സി. ബി. ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസിലെ പ്രതികളെ രക്ഷിക്കാനാണ് ഈ സി. ഡി നാടകം ഉണ്ടാക്കിയത്. ഇതു സര്‍വീസ് ചട്ടങ്ങള്‍ക്കു നിരക്കുന്നതാണോ? ഇവര്‍ ആരുടെ ഇംഗിതമാണ് കണ്ണൂരില്‍ നടപ്പാക്കുന്നത്? ഇവര്‍ ചെയ്തത് കുററമല്ലേ?

ഇവര്‍ക്കെതിരെ നടപടി ആവശ്യമില്ലേ? എടോ സദാനന്ദാ പ്രിന്‍സേ നീയൊക്കെ പാര്‍ട്ടിക്കാരന്‍മാരാണെങ്കില്‍ രാജി വെച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാല്‍ അത് മനസ്സിലാവാതിരിക്കാന്‍ ഞങ്ങള്‍ വെറും പോഴന്‍മാരൊന്നുമല്ല. സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാര്‍ തന്നെ. മൈന്‍ഡ് ഇററ്.

ഫസല്‍ വധത്തിനു പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് സുബീഷ് പോലീസിന് മൊഴി നല്‍കുന്നതിന്റെ വീഡിയോയും സുബീഷിന്റെ മറ്റൊരു ഫോണ്‍ സന്ദേശത്തിന്റെ ശബ്ദരേഖയും പുറത്തുവന്നതോടെ ആര്‍എസ്എസ് നേതൃത്വം പ്രതിരോധത്തിലായിരുന്നു. മൊഴി നിഷേധിച്ച് സുബീഷ് ഇന്ന് വാര്‍ത്താസമ്മേളനം നടത്തി. ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോലീസ് തന്നെ മര്‍ദ്ദിച്ചാണ് ഈ മൊഴിയെടുത്തതെന്ന് സുബീഷ് ആരോപിച്ചു. ഇതിനു ശേഷമാണ് സുരേന്ദ്രന്‍ പോലീസുകാരെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത്.

പോസ്റ്റ് കാണാം