ശ്രീധന്യ സുരേഷിനെ അഭിനന്ദിക്കുന്ന പോസ്റ്റില്‍ വനവാസിയെന്ന് പ്രയോഗിച്ചു; കെ.സുരേന്ദ്രന് പൊങ്കാല

ശ്രീധന്യ സുരേഷിന് അഭിനന്ദിക്കുന്ന പോസ്റ്റില് വനവാസിയെന്ന് പ്രയോഗിച്ച കെ.സുരേന്ദ്രന് പൊങ്കാല.
 | 
ശ്രീധന്യ സുരേഷിനെ അഭിനന്ദിക്കുന്ന പോസ്റ്റില്‍ വനവാസിയെന്ന് പ്രയോഗിച്ചു; കെ.സുരേന്ദ്രന് പൊങ്കാല

ശ്രീധന്യ സുരേഷിന് അഭിനന്ദിക്കുന്ന പോസ്റ്റില്‍ വനവാസിയെന്ന് പ്രയോഗിച്ച കെ.സുരേന്ദ്രന് പൊങ്കാല. സംസ്ഥാനത്ത് ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി ഐഎഎസ് നേടി കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി നിയമനം ലഭിച്ചതില്‍ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് ആദിവാസി എന്ന പദത്തിന് പകരം സംഘപരിവാര്‍ പ്രയോഗമായ വനവാസി എന്ന് സുരേന്ദ്രന്‍ ഉപയോഗിച്ചത്. ‘ശീധന്യ സുരേഷ് ഐ. എ. എസ്. കേരളത്തിന്റെ അഭിമാനം. വനവാസി വിഭാഗത്തിലുള്ള ഈ മിടുക്കി കോഴിക്കോട് അസിസ്റ്റന്റ് കളക്റ്ററായി ചുമതലയേല്‍ക്കുന്നു. അഭിനന്ദനങ്ങള്‍.’ എന്നായിരുന്നു പോസ്റ്റ്.

വനവാസി കളക്ടര്‍ ആയി എന്ന പ്രതികരണം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അവരെ മാഡം എന്ന് വിളിക്കൂ എന്നും ഒരാള്‍ കമന്റില്‍ കുറിച്ചു. ആദിവാസി എന്ന് പറഞ്ഞാല്‍ ആര്യന്‍മാരേക്കാള്‍ മുമ്പ് ഇവിടെയുള്ളവര്‍ എന്നായി മാറില്ലേ, അതുകൊണ്ട് വനവാസി എന്ന് വിളിക്കാമെന്ന് മറ്റൊരാളും പ്രതികരിച്ചു. മറ്റ് നൂറുകണക്കിന് ആളുകളാണ് സുരേന്ദ്രന്റെ വനവാസി പ്രയോഗത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വനവാസി പ്രയോഗം വംശീയമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റ് കാണാം

ശ്രീധന്യ സുരേഷ് ഐ. എ. എസ്. കേരളത്തിന്റെ അഭിമാനം. വനവാസി വിഭാഗത്തിലുള്ള ഈ മിടുക്കി കോഴിക്കോട്‌ അസിസ്റ്റന്റ് കളക്റ്ററായി ചുമതലയേൽക്കുന്നു. അഭിനന്ദനങ്ങൾ.

Posted by K Surendran on Tuesday, May 5, 2020