മൈസൂരില്‍ കല്ലട ബസ് അപകടത്തില്‍ പെടാന്‍ കാരണം ഡ്രൈവറുടെ തോന്ന്യാസം; പരിക്കേറ്റ യാത്രക്കാരി പറയുന്നു, വീഡിയോ

അവിനാശി അപകടത്തിന് തൊട്ടടുത്ത ദിവസം മൈസൂരില് ഉണ്ടായ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ തോന്ന്യാസമെന്ന് യാത്രക്കാരിയുടെ വെളിപ്പെടുത്തല്.
 | 
മൈസൂരില്‍ കല്ലട ബസ് അപകടത്തില്‍ പെടാന്‍ കാരണം ഡ്രൈവറുടെ തോന്ന്യാസം; പരിക്കേറ്റ യാത്രക്കാരി പറയുന്നു, വീഡിയോ

കൊച്ചി: അവിനാശി അപകടത്തിന് തൊട്ടടുത്ത ദിവസം മൈസൂരില്‍ ഉണ്ടായ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ തോന്ന്യാസമെന്ന് യാത്രക്കാരിയുടെ വെളിപ്പെടുത്തല്‍. മൈസൂരിന് സമീപം ഹുന്‍സൂരില്‍ ബംഗളൂരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന കല്ലട ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരു സ്ത്രീ മരിച്ചിരുന്നു. ഒരു കാറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ അമിത വേഗതയിലായിരുന്നു ബസ് എന്നും ഡ്രൈവറുടെ തെറ്റ് കൊണ്ട് മാത്രമാണ് അപകടമുണ്ടായതെന്നും അപകടത്തില്‍ പരിക്കേറ്റ അമൃത എന്ന യുവതി ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

അപകടത്തില്‍ പെട്ടത് സ്ലീപ്പര്‍ ബസ് ആയിരുന്നു. എല്ലാ സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. രാത്രി 9.30ന് ബംഗളൂരുവില്‍ നിന്ന് ബസ് എടുത്തത് മുതല്‍ അമിത വേഗതയിലായിരുന്നു. കുട്ടികളും ഗര്‍ഭിണികളും അടക്കമുള്ളവര്‍ ബസില്‍ ഉണ്ടെന്നും വേഗം കുറയ്ക്കണമെന്നും യാത്രക്കാരില്‍ പലരും ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ സ്ഥിരം പോകുന്ന വഴിയാണെന്ന് പറഞ്ഞ് ഡ്രൈവര്‍ ഇവരെ മടക്കി അയക്കുകയായിരുന്നു. പെര്‍മിറ്റ് ഇല്ലാത്ത വഴിയിലൂടെയാണ് ബസ് പോയത്.

റോഡ് രണ്ടായി തിരിയുന്ന ഇടത്ത് ബസ് പെട്ടെന്ന് ഇടത്തേക്ക് വെട്ടിക്കുകയും ഒരു പോസ്റ്റില്‍ ഇടിച്ച് ബസ് മറിയുകയുമായിരുന്നു. അപകടത്തില്‍ യാത്രക്കാര്‍ക്ക് എല്ലാവര്‍ക്കും പരിക്കേറ്റു. ബസിനുള്ളില്‍ നിന്ന് ആളുകളെ പുറത്തെത്തിച്ചപ്പോള്‍ കാലില്ലാതെ കിടക്കുന്ന ക്ലീനറെയും കയ്യും വിരലുമില്ലാതെ കിടക്കുന്ന യാത്രക്കാരെയുമാണെന്നും അമൃത പറയുന്നു.

വീഡിയോ കാണാം

This is the truth and reality about the Bangalore – Perinthalmanna Route Kallada Bus accident that happened near Hunsur (Mysore) on 21st February 2020 1:30am. We need to travel safe.. we need to reach our home alive.. please look into this.. Pinarayi Vijayan sir and Kerala Police

Posted by Amrutha Menon on Saturday, February 22, 2020