തിരിച്ചറിയല്‍ പരേഡിനു മുമ്പ് പ്രതിക്ക് ജാമ്യം; കല്ലട കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം

കല്ലട ബസില് യാത്രക്കാരായ യുവാക്കളെ ക്രൂരമായി മര്ദ്ദിച് കേസ് അട്ടിമറിക്കാന് നീക്കം നടക്കുന്നുവെന്ന് റിപ്പോര്ട്ട്.
 | 
തിരിച്ചറിയല്‍ പരേഡിനു മുമ്പ് പ്രതിക്ക് ജാമ്യം; കല്ലട കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം

കൊച്ചി: കല്ലട ബസില്‍ യാത്രക്കാരായ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. തിരിച്ചറിയല്‍ പരേഡ് നടക്കുന്നതിനു മുമ്പായി പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. തിരിച്ചറിയല്‍ പരേഡ് നടക്കാനുണ്ടെന്ന വിവരം പ്രോസിക്യൂഷന്‍ കോടതിയില്‍ നിന്ന് മറച്ചുവെച്ചതിനാലാണ് ജാമ്യം ലഭിച്ചതെന്ന ആരോപണമാണ് ഉയരുന്നത്.

തിങ്കളാഴ്ച തെളിവെടുപ്പ് നടക്കാനിരിക്കെയാണ് ജാമ്യം ലഭിച്ചത്. കേസില്‍ ഏഴു പേരാണ് റിമാന്‍ഡിലുണ്ടായിരുന്നത്. കേസിലെ മൂന്നാം പ്രതി ജാമ്യത്തുക കെട്ടിവെച്ച് പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ കേസിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട കോടതി മറ്റു പ്രതികളുടെ ജാമ്യാപേക്ഷ നിരസിച്ചു.

പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നതെന്ന് പോലീസ് അറിയിച്ചു. പുറത്തിറങ്ങിയ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയെ സമീപിച്ചു.