ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത് വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍; വെളിപ്പെടുത്തലുകളും വിമര്‍ശനവുമായി ജസ്റ്റിസ കെമാല്‍ പാഷ

കര്ദിനാള് മാര് ആലഞ്ചേരിക്കെതിരേ കേസെടുക്കാന് നിര്ദേശിച്ചത് കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലെന്ന് മുന് ഹൈക്കോടതി ജസ്റ്റിസ് കെമാല് പാഷ. ഇന്നലെ സര്വീസില് നിന്ന് വിരമിച്ച ശേഷം മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സീറോ മലബാര് സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്ദിനാള് മാര് ആലഞ്ചേരിക്കെതിരെ കേസെടുക്കാന് നിര്ദേശിച്ച കെമാല് പാഷയുടെ നടപടി പിന്നീട് റദ്ദാക്കപ്പെടുകയായിരുന്നു.
 | 

ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത് വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍; വെളിപ്പെടുത്തലുകളും വിമര്‍ശനവുമായി ജസ്റ്റിസ കെമാല്‍ പാഷ

കൊച്ചി: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ചത് കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലെന്ന് മുന്‍ ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ. ഇന്നലെ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സീറോ മലബാര്‍ സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച കെമാല്‍ പാഷയുടെ നടപടി പിന്നീട് റദ്ദാക്കപ്പെടുകയായിരുന്നു.

ഹൈക്കോടതി ജഡ്ജി നിയമനം സംബന്ധിച്ച് കാര്യങ്ങള്‍ കൃത്യമായ രീതിയിലല്ല നടക്കുന്നതെന്നും കെമാല്‍ പാഷ വ്യക്തമാക്കി. ജഡ്ജി നിയമനത്തിനായി പരിഗണിക്കുന്ന ചിലര്‍ കാലങ്ങളായി കോടതി പോലും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗ്യതയുള്ളവര്‍ക്ക് സ്ഥാനങ്ങള്‍ ലഭിക്കുന്നില്ല. ജാതി, മതം, മറ്റു പരിഗണനകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ജഡ്ജി നിയമനം വീതംവയ്ക്കുന്ന സ്ഥിതിയാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. നീതിനിര്‍വഹണ മൂല്യങ്ങള്‍ പാടേ തകര്‍ക്കുന്ന രീതിയാണിത്. ഫലപ്രദമായ മാര്‍ഗങ്ങള്‍ ജഡ്ജി നിയമനത്തിന് രൂപവത്കരിക്കാന്‍ സര്‍ക്കാരും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ദിനാളിനെതിരെ ഉയര്‍ന്ന ആരോപണം ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ എടുത്ത തീരുമാനം വ്യക്തമായ ബോധ്യത്തിന്റെ പിന്‍ബലത്തില്‍ മാത്രമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കേസെടുക്കാന്‍ നിര്‍ദേശം വന്നതോടെ കര്‍ദിനാളിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധി വികാരിമാര്‍ ആലഞ്ചേരി സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് ഹൈക്കോടതി തന്നെ ഇടപെട്ട് കേസെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.